ഹരിദ്വാര്‍: പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ നേതാക്കളും പശുവിവാദ പ്രസ്താവനയുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പ്രസ്താവന.
ബീഫ് വിഷയം വിഷയത്തില്‍ ബിജെപി പ്രതിരോധത്തില്‍ നില്‍ക്കവെ വിവാദ പ്രസ്‌താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് രംഗത്ത് വന്നിരിക്കുന്നത് . ഗോവധത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പാസ്സാക്കിയിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. പശുത്തൊഴുത്തുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയ ഏക സംസ്ഥാനം ഉത്തര്‍ഖണ്ഡാണെന്നും ഹരീഷ് റാവത് പറഞ്ഞു.
ബീഫ് വിഷയം മുതലെടുത്തു ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുകയും പരാജയം രുചിക്കുകയും ചെയ്‌ത ബിജെപിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. പ്രസ്‌താവനയ്‌ക്ക് എതിരെ നിരവധി നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്‌തു.