20 വർഷമായി കുടുംബത്തെ വേട്ടയാടുന്നു, എന്നിട്ട് പറയുന്നു ചെയ്തത് കോൺഗ്രസുകാരാണെന്ന്; ചാണ്ടി ഉമ്മൻ

20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരില്‍ പ്രചരിപ്പിച്ചു. ദേശാഭിമാനിയും , കൈരളിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാണി സാറിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഇതൊക്കെ ചെയ്തിട്ടും അവര്‍ പറയുന്നത് ചെയ്തത് കോണ്‍ഗ്രസുകാരാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസിലെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണം വേണ്ടെന്നാണ് ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്റെ സമീപനമാണ് തനിക്കെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. അതുകൊണ്ട് എന്തെങ്കിലും അര്‍ഥമുണ്ടാകുമെന്ന് കരുതുന്നില്ല. ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top