ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്താകും.സുധാകരനെ വെടക്കാക്കി പുറത്താക്കാൻ സിപിഎം അന്വോഷണ കമ്മീഷൻ ,തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറിയെന്നും ആരോപണം.കേരളത്തിലെ സിപിഎം തകരും.

ആലപ്പുഴ:സിപിഎമ്മിൽ കടുത്ത വിഭാഗീയത .മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്താകും.സിപിഎമ്മിന് തുടർഭരണം കിട്ടിയെങ്കിലും പാർട്ടിയിൽ വലിയ വിഭാഗീതയും സംഘർഷവും തുടരുകയാണ് .സിപിഎം വലിയ പൊട്ടിത്തെറിയിലേക്കാണ് . പിണറായി വിജയൻറെ നേതൃത്വം അവസാനിക്കുന്നതോടെ കേരളത്തിലെ സിപിഎം സംപൂർണ്ണ തകർച്ചയിൽ എത്തും .അതിനു മുന്നോടിയായി ആലപ്പുഴയിലെ പാർട്ടി വലിയ പൊട്ടിത്തെറിയിലേക്കാണ് .ഗ്രുപ്പിസം ആളിക്കത്തുകയാണ്. വലിയ നേതാവായ ജി സുധാകരൻ സിപിഎമ്മിൽ നിന്നും പുറത്താകും എന്നാണു പുറത്ത് വരുന്ന സൂചനകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ പാർട്ടിയിലെ ഗ്രുപ്പിസം ഉടൻ തന്നെ പരസ്യമായ പോരിലേക്ക് എത്തുമെന്നാണ് പുതിയ സംഭവ വികാസങ്ങൾ കാണിക്കുന്നത് .

സംസ്ഥാനത്ത് ഏറ്റവും വലിയ വിജയം നേടിയ ആലപ്പുഴ ജില്ലയിൽ തോൽവി പഠിക്കാൻ കമ്മിഷൻ വെച്ചത് സുധാകരനെ ലക്‌ഷ്യം വെച്ചാണ് . വോട്ടുകുറവ് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉണ്ടായിട്ടും സുധാകരനെ ടാർജറ്റ് ചെയ്യുകയാണ് ലക്‌ഷ്യം . ഏറ്റവും മികച്ച പ്രതിഛായയുള്ള വ്യക്തി ആയ സുധാകരന് എ തിരെ ആണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത പാർട്ടിയുടെ അടിവേരിലേക്കും എന്ന സൂചകളാണിതൊക്കെ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ സിപിഎമ്മിലും വിഭാഗീയത പുകയുകയാണ് .പിണറായി വ്യജയനെ എതിരെ മുതിർന്ന നേതാക്കൾ അമർഷം ഉള്ളിൽ ഒതുക്കി കഴിയുകയാണ് .പുത്തൻ തന്നെ സംസ്ഥാന തലത്തിൽ സിപിഎം വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന സൂചകളാണ് ആലപ്പുഴ സംഭവം സൂചിപ്പിക്കുന്നത് .

ആലപ്പുഴയിൽ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സുധാകരൻ അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നു. ചർച്ചകൾ ഉപസംഹരിച്ച സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പറഞ്ഞത് 20 വർഷത്തിനു ശേഷം ആദ്യമായി ഉൾപ്പാർട്ടി ചർച്ച നടന്നു എന്നായിരുന്നു. സിപിഎം ചർച്ചകൾക്കൊപ്പം ഒരുപാട് സംഭവങ്ങൾ പുറത്തുവരും ജി. സുധാകരന് പാർട്ടിയുടെ പുറത്തേക്കുള്ള വഴിയാണ് തെളിയുന്നത് .ഇതോടെ ആലപ്പുഴയിലെ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലെ ഇരയായി അദ്ദേഹം മാറും. സുധാകരൻ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരും.

തിരഞ്ഞെടുപ്പിന് മുഴുവൻ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം ജി സുധാകരന് എതിരെ മുഖ്യമായും ഉയർത്തുന്നതിനു കാരണം സുധാകരന്റെ പ്രതിച്ഛായ നശിപ്പിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന ലക്‌ഷ്യം ആണ് . സംസ്ഥാന നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണ് ഒരു വിഭാഗം സുധാകരന് എതിരെ തിരിയുന്നത് എന്നതാണ് ഞെട്ടിക്കുന്നത് .പിണറായി വിജയൻ എന്തുകൊണ്ട് ഈ കാര്യത്തിൽ ഇടപെടുന്നില്ല എന്നതും ചോദിക്കുന്നവർ ഉണ്ട് .

പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ചരിത്ര താളിൽ എത്തിയ രണ്ടാമത്തെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ജി. സുധാകരൻ പോയില്ല എന്നത് ഞെട്ടിക്കുന്നതായിരുന്നു . ആ സമയം സുധാകരൻ കാർത്തികപ്പള്ളിയിൽ ആയുർവേദ ചികിത്സയിലേക്ക് പോവുകയായിരുന്നു . പിണറായി വ്യജയനോടുള്ള പ്രതിഷേധം ആയിരുന്നു ഈ മാറി നിക്കൽ എന്നും ആനി ചർച്ചയായിരുന്നു .മനസ്സിനു പിടിക്കാത്ത കാര്യങ്ങൾ വരുമ്പോൾ പ്രതിഷേധിക്കുന്നതാണ് സുധാകര ശൈലി. അതിനാൽ തന്നെ തരംതാഴ്ത്തൽ നടപടിയുണ്ടായാൽ ജി. സുധാകരന് പാർട്ടിക്കുള്ളിൽ നിൽക്കാൻ സാധിക്കില്ല .സിപിഎമ്മിന്റെ കണ്ണുരുട്ടൽ രീതി അനുസരിച്ച് സുധാകരന് കൂടെ നിൽക്കാനും ആരുമുണ്ടാകില്ല. മറ്റുള്ളവർക്ക് വിധേയനായി നിൽക്കുന്ന ശൈലി അദ്ദേഹത്തിന് പരിചിതമല്ല. ചുരുക്കത്തിൽ, കീഴടങ്ങി നിൽക്കാൻ സുധാകരന് ആവില്ല എന്നതിനാൽ പാർട്ടിക്ക് പുറത്തേക്ക് അല്ലാതെ വഴിയില്ല .ഒന്നുകിൽ സുധാകരൻ സ്വയം പുറത്ത് പോകും അല്ലെങ്കിൽ വിവാദങ്ങൾ സൃഷ്ടിച്ച് സുയഥാകാരനെ പുറത്താക്കും എന്നാണു സൂചനകൾ .

കൂടെ നിൽക്കുന്ന പലരും സംശുദ്ധിയും ശേഷിയും ഉള്ളവർ ആയിരുന്നില്ല. ജനകീയനെങ്കിലും കലഹപ്രിയനായ നേതാവ് എന്നാണു സുധാകരൻ എതിരെയുള്ള ആരോപണം .കലുഷിതമായ രാഷ്ട്രീയ ജീവിത ത്തിൽ ജി. സുധാകരനും ഏതെങ്കിലും വശത്ത് ഉണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ് . ഗൗരിയമ്മ പുറത്താകുമ്പോഴും ആഞ്ചലോസ് പുറത്തേക്ക് പോകുമ്പോഴും വി.എസ് തോൽക്കുമ്പോഴും ജി. സുധാകരൻ ആലപ്പുഴയിൽ ശക്തനായ നേതാവായിരുന്നു. ജില്ലയിൽനിന്നുള്ള മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖർ സുധാകരന്റെ പിന്നിൽ പിന്തുണയോടെ വളർന്നുവന്നവരാണ്.

വോട്ടുകുറഞ്ഞു എന്ന ആരോപണവും അതേപ്പറ്റിയുള്ള ചർച്ചകളും അദ്ദേഹത്തിന് എതിരായ നീക്കങ്ങളുടെ തുടക്കം ആണ്. സുധാകരൻ ഒന്നുകിൽ പുറത്ത് പോകും അല്ലെങ്കിൽ സുധാകരനെ സിപിഎം ഒതുക്കി പുറത്താക്കും .കേരളത്തിലെ സിപിഎം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് .ആലപ്പുഴയിൽ തുടക്കം കുറിക്കുന്ന പൊട്ടിത്തെറി കണ്ണൂരിൽ എത്തി പാർട്ടിയുടെ അവസാനം കുറിക്കും .

 

Top