“ബലികുടീരങ്ങളേ” എന്ന വിപ്ലവഗാനത്തിന്റെ പിന്നിലെ യഥാർത്ഥ ചരിത്രം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇക്കാലമത്രയും ജനഹൃദയങ്ങളിൽ ചേർത്തു നിർത്തിയതിനു പിന്നിൽ വിപ്ലവഗാനങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. കേൾക്കാൻ ഇമ്പമുള്ള, മണ്ണിന്റെ മണമുള്ള എത്രയോ വിപ്ലവഗാനങ്ങൾ ഇവിടുണ്ടായിട്ടുണ്ട്. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനത്തിനായി, അവരുടെ പുരോഗതിക്കായി തുടക്കമിട്ട പാർട്ടി ഇന്ന് ആ പഴയ ‘ആശയ പ്രത്യയശാസ്ത്രങ്ങളിൽ’ നിന്നും ഏറെ വ്യതിചലിച്ചു. “നഷ്ടപ്പെടുവാനില്ലൊന്നും കൈ വിലങ്ങുകൾ അല്ലാതെ” എന്ന നിലയിൽ നിന്നും ലോക്കൽ നേതാക്കൻമാർ വരെ മാറി. പാർട്ടി തന്നെ ഏറ്റവും വലിയൊരു ബൂർഷ്വാ ആയി മാറി. പഴയ സഖാക്കളുടെ പോരാട്ടത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും പഴയ വിപ്ലവവീര്യത്തിന്റെ കഥകളും അവ വർണിക്കുന്ന ഇത്തരം ഗാനങ്ങളുമാണ് ‘പാർട്ടിയുടെ ഇന്നത്തെ ദുരവസ്ഥ കണ്ട് പലപ്പോഴും പാർട്ടി വിട്ടു പോയാലോ’ എന്നാഗ്രഹിച്ച അടിസ്ഥാന വർഗത്തെ ഇന്നും പൊക്കിൾക്കൊടി ബന്ധം പോലെ പാർട്ടിയോട് ചേർത്തുനിർത്തുന്ന പ്രധാനഘടകം. പക്ഷെ പാർട്ടിക്ക് വേണ്ടി എഴുതിയതെന്നു പറയപ്പെടുന്ന പല ഗാനങ്ങളും പാർട്ടി രൂപീകരിക്കുന്നതിനും എത്രയോ മുൻപോ, അതല്ലെങ്കിൽ മറ്റു പല ചരിത്രസംഭവങ്ങളുടെയും സ്മരണികകളായോ ഒക്കെ എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു.

അത്തരത്തിൽ കമ്മ്യൂണിസ്ററ് പാർട്ടിക്കുവേണ്ടി എഴുതിയത് എന്ന് മിക്കവരും കരുതിപ്പോന്ന “ബലികുടീരങ്ങളേ”എന്ന ഗാനത്തിന്റെ യാഥാർഥ്യം വ്യക്തിമാക്കിക്കൊണ്ട് സെലിബ്രിറ്റി രാഷ്ട്രീയ നിരീക്ഷകനായ ശ്രീ. ശ്രീജിത്ത് പണിക്കർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ചാനൽ ചർച്ചകളിൽ എന്നും വസ്തു നിഷ്ഠാപരമായ വിവരണങ്ങൾക്കൊണ്ടും അവതരണത്തിലെ സുതാര്യതകൊണ്ടും താരമായി നിലകൊള്ളുന്ന പണിക്കർക്ക് സോഷ്യൽ മീഡിയയിൽ ഒരു വലിയ ആരാധനകവൃന്ദം തന്നെയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹത്തിന്റെ പോസ്റ്റ് താഴെക്കൊടുത്തിരിക്കുന്നു.

വരികൾക്കാണോ ഈണത്തിനാണോ സംഗീതത്തിൽ പ്രാധാന്യം?
ഈ വരികൾ ശ്രദ്ധിക്കൂ:
“തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ”
പലരും കരുതുന്നതുപോലെ കമ്യൂണിസത്തെ വാഴ്ത്തുന്ന വരികളല്ല ഇവ. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ ആദരിക്കാനായി 1957ൽ ഇഎംഎസ് സർക്കാർ നിർമ്മിച്ച പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കാനായി വയലാർ എഴുതിയ വരികളാണ് ഇവ.
ഇനി ഈ വരികൾ:
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടി നേടി”
എന്താണ് 1857ലെ സമരവും പിന്നീട് മുക്കാൽ നൂറ്റാണ്ടോളം കഴിഞ്ഞു രൂപം പ്രാപിച്ച ഇടത് ചെങ്കൊടിയും തമ്മിലുള്ള ബന്ധം? ബന്ധമൊന്നുമില്ല. വയലാർ എഴുതിയ വരികളിലെ ‘പൊൻകൊടി’ എന്നതിനെ പിന്നീട് ‘ചെങ്കൊടി’ എന്നു തിരുത്തിയതായി ചരിത്രകാരന്മാരും സാഹിത്യകാരന്മാരും പറയുന്നു.
ഇതിൽ നിന്നും നമുക്ക് എന്ത് അനുമാനിക്കാം?
ഈണമാണ് പ്രധാനം; വരികളല്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Top