ജി സുധാകരൻ കോൺഗ്രസിലേക്ക് ? കെപിസിസിയുടെ വേദിയിൽ ജി സുധാകരൻ: നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ്.ജി സുധാകരനും സതീശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസിയുടെ വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ ജി സുധാകരൻ പങ്കെടുത്തു . പരിപാടിയില്‍ കെപിസിസി നേതാക്കള്‍ക്കൊപ്പം സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സുധാകരനേയും ദിവാകരനേയും വി ഡി സതീശന്‍ പുകഴ്ത്തി സംസാരിച്ചു .

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്.സിപിഐഎം നേതാവ് ജി സുധാകരനുമായുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമിടയിലിരിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിരിയും ചിന്തയുമെന്ന ക്യാപ്ഷനിലായിരുന്നു ചിത്രം പങ്കുവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിൽ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ.

Top