സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണു; ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞത്; സിപിഎം

തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വശ്രമമാണ്. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞതെന്നുമാണ് സിപിഎം വിലയിരുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വീണ്ടും ആഞ്ഞടി ച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തുവന്നു. സ്പീക്കറുടേത് ചങ്കില്‍ തറയ്ക്കുന്ന പ്രസ്താവനയെന്നാണ് സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top