കൊച്ചി: കെപിസിസി പ്രസിഡന്റ് ആയ കെ സുധാകരന് കനത്ത പ്രഹരം .മിൽമ ഭരണത്തെ ഇടതുമുന്നണി പിടിച്ചെടുത്ത് . മില്‍മ ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് കെഎസ് മണിയുടെ വിജയം. 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതു മുന്നണി നേടുന്നത്.
മലബാര്‍ മേഖലയിലെ നാല് വോട്ടുകളും അഡ്മിനിസട്രേറ്റീവ് കമ്മിറ്റിയിലെ നോമിനേറ്റഡ് ചെയ്യപ്പെട്ട മൂന്നു അംഗങ്ങളുടെ വോട്ടും നേടിയാണ് എംഎസ് മണിയുടെ ജയം. കോണ്‍ഗ്രസില്‍ നിന്നുള്ള ജോണ്‍ തെരുവത്താണ് മണിക്കെതിരെ മത്സരിച്ചത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക