മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കൊ​​​​ടി​​​​ക്കീ​​​​ഴി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വരാൻ സി.പി.എം

തൃശൂർ: കണ്ണൂരിലെ ശുഹൈബ് വധക്കേസിൽ  പോലീസ് നിലപാടിനെതിരേ സി.പി.എം സംസ്ഥാന കഡറ്റി  യോഗത്തിൽ ആക്ഷേപമുയർന്നു. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം നടത്തിയെന്നാണ് ആക്ഷേപം. സമ്മേളനത്തിന്‍റെ പ്രൗഢിക്കു കൊലപാതകം ക്ഷീണം ചെയ്തു. കണ്ണൂരിലെ സമാധാന യോഗം അലസിപ്പോയതടക്കമുള്ള പുതിയ സംഭവവികാസങ്ങളും ചർച്ചയായി. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേർന്ന് അജൻഡയും അവസാനവട്ട ഒരുക്കങ്ങളും വിലയിരുത്തി. പ്രൗഢോജ്വലമായ ഒരുക്കങ്ങൾക്ക് തൃശൂർ ജില്ലാ കമ്മിറ്റിയെ എല്ലാവരും അഭിനന്ദിച്ചു.
പിണറായി വിജയന് പാർട്ടിയിൽ എതിർവായില്ലാത്തതിനാൽസംസ്ഥാനസമ്മേളനത്തിലെ ചർച്ചകൾ വഴിവിട്ടുപോകില്ല. യുവജനങ്ങളെയും വനിതകളെയും പാർട്ടിയിലേക്ക് ആകർഷിക്കണം, മതവിശ്വാസികളെ യും പാർട്ടിയുടെ കൊടിക്കീഴിലേക്കു കൊണ്ടുവരണം, മതവിഭാഗങ്ങൾ അടക്കം അകന്നുനിൽക്കുന്ന പ്രസ്ഥാനങ്ങളുമായി സൗഹാർദം സ്ഥാപിക്കണം- ഇതൊക്കെയാണ് സമ്മേളനത്തിൽ ഉയരുന്ന ചർച്ചകളുടെ അന്തഃസത്ത.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷാരംഭത്തോടെയോ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ നല്ല അടിത്തറ ഒരുക്കണം. പ്രവർത്തകരെ ആവേശത്തോടെ സജ്ജരാക്കണം. ഇതാണു സമ്മേളനത്തിന്‍റെ ലക്ഷ്യം.

 സിപിഐയുമായുള്ള അസ്വാരസ്യങ്ങൾ കുറയ്ക്കുക, വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദൾ യുവിനെ എൽഡിഎഫിലേക്കു കൊണ്ടുവരിക എന്നിവയും ചർച്ചയാകും. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിനെ എങ്ങനെ എൽഡിഎഫിന്‍റെ ഭാഗമാക്കാം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

പാർട്ടിയിൽ വിഭാഗീയത ഏറെക്കുറെ ഇല്ലെന്ന അവസ്ഥയാണ്. എന്നാൽ, ചില ജില്ലാ കമ്മിറ്റികളിലെ നേതാക്കൾക്കിടയിലുള്ള അസ്വാരസ്യങ്ങളും താൻപ്രമാണിത്തങ്ങളും മൂപ്പിളമ തർക്കങ്ങളും വിമർശനത്തിനു വിധേയമാകും. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻതന്നെ തുടരുമെന്നാണു സൂചനകൾ. മക്കൾക്കെതിരേ ഉയർന്ന സാന്പത്തിക ആക്ഷേപങ്ങൾ പാർട്ടിയെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം നേതാക്കളും. സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും പുതുമുഖങ്ങൾ കടന്നുവരാനുള്ള സാധ്യതയുമുണ്ട്. മുതിർന്ന ചിലരെ ഒഴിവാക്കുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top