കല്യാണവീട്ടില്‍ സിപിഎം പ്രവര്‍ത്തകരുടെ തമ്മിലടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹസല്‍ക്കാര വേദിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.

സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമല്‍, മഹേഷ്, ശരത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരന്‍ ഷിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കാട്ടാക്കടയില്‍ നേരത്തെ നടന്ന പുസ്തകമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വിവാഹസല്‍ക്കാര വേദിയിലെ ആക്രമണമെന്ന് പൊലീസ് അറിയിച്ചു. അന്നുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യമാണ് വീണ്ടും അക്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

 

Top