കൊച്ചിയിൽ ആറുവയസുകാരനെ അമ്മ ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു ;മനസാക്ഷിയെ നടുക്കുന്ന ക്രൂരത കാണിച്ചത് കുട്ടിയെ വളർത്താൻ വയ്യെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

എറണാകുളം: ആറു വയസുകാരനെ അമ്മ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. എറണാകുളത്ത് മഴുവന്നൂർ തട്ടാംമുകളിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ 11 മണിക്കാണ് കെഎസ്ആർടിസി ബസിനടയിലേയ്ക്കാണ് കുട്ടിയെ അമ്മ വലിച്ചെറിഞ്ഞത്. എന്നാൽ നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളർത്താൻ വയ്യ എന്ന് മാത്രമാണ് ഇവർ പറയുന്നത്.

നട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ത്രീയെ ചോദ്യം ചെയ്ത് വരികെയാണ്.

Top