അ​നധി​കൃ​ത സ്വ​ത്തു സമ്പാദനം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയെ തുടർന്ന് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശിയാണ് ജേക്കബ് തോമസിനെതിരെ സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് പരാതി നൽകിയത്. സംസ്ഥാനത്തിനകത്തും, പുറത്തും ജേക്കബ് തോമസ് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ആരോപണം എന്ന കൗമുദി റിപ്പോർട്ട് ചെയ്യുന്നു .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയിൽ അന്വേഷണം ആരംഭിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.

Top