മനാമ :അര്‍ച്ചനയെന്ന വാണിഭക്കാരിയുടെ ക്രൂരതയുടെ കഥകള്‍ പുറത്ത്.വാണിഭക്കാരിയുടെ താവളത്തില്‍ ഇടപാടുകാരനായി എത്തിയ ആള്‍ പീഡനകഥകേട്ടപ്പോള്‍ മനസ്സലിഞ്ഞു രക്ഷപെടുവാന്‍ സഹായിക്കുകയായിരുന്നു. ബഹറിന്‍ പൊലീസ് രക്ഷപ്പെടുത്തിയപ്പോള്‍ നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു അര്‍ച്ചന .മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം സ്വദേശിനി സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നും തെളിഞ്ഞു..ജോലി വാഗ്ദാനം ചെയ്ത് അന്‍പതോളം പെണ്‍കുട്ടികളെ ബഹറിനിലേക്ക് കൊണ്ട് വന്നതായി വിവരം ലഭിച്ചു. അര്‍ച്ചനയുടെ സഹായി തൃശൂര്‍ സ്വദേശി ബഹറിനില്‍ ഉണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവതിയെ ഗള്‍ഫില്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കേസിലെ രണ്ടാം പ്രതിയായ അര്‍ച്ചന എന്നു വിളിക്കുന്ന മിനി മുരുകേഷിനെ(35) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി അര്‍ച്ചനയെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സപ്തംബര്‍ 12നാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവതിയെ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നത്. ഗള്‍ഫിലായിരുന്ന കേസിലെ രണ്ടാം പ്രതി കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിയായ അര്‍ച്ചന നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ പിടിയിലായത്. യുവതിയെ ഗള്‍ഫിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈാമാറിയ സംഘത്തില്‍ അര്‍ച്ചനയെ കൂടാതെ ഇനി ബീമാപള്ളി സ്വദേശിയും അങ്കമാലി സ്വദേശിയുമാണ് പിടിയിലാവാനുള്ളത്.
പട്ടികജാതിക്കാരിയായ വിട്ടമ്മയെ തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസ നല്‍കി ബഹ്‌റൈനില്‍ എത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചു. ഇതിനുകൂട്ടാക്കാതെ വന്നപ്പോള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മ കഴക്കൂട്ടം പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മിനി മുകേഷും ബഹ്‌റൈനിലായിരുന്നു. വലിയ സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് അര്‍ച്ചനയെന്നാണ് ബഹറിനില്‍ നിന്ന് ലഭിക്കുന്ന സൂചന. ഏറെ പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും വിസിറ്റിങ് വിസയില്‍ കടത്തുന്ന രീതിയായിരുന്നു ഇവരുടേത്. അതിന് ശേഷം ഇവരെ വാണിഭത്തിന് ഉപയോഗിച്ച് പണം ഉണ്ടാക്കലും. കഴക്കൂട്ടത്തെ യുവതി നാടകീയമായാണ് ഈ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്. അര്‍ച്ചനയെ കൂടാതെ ബീമാപള്ളി സ്വദേശിയും അങ്കമാലി സ്വദേശിയുമായ രണ്ട് യുവാക്കളും ചേര്‍ന്ന് പതിനായിരം രൂപയും ഈ യുവതിയില്‍ നിന്ന് കൈക്കലാക്കി. ഗള്‍ഫിലെത്തിച്ച ഉടന്‍ ഈ സംഘം യുവതിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറിയെന്നാണ് പരാതി. സെപ്റ്റംബര്‍ 12 ന് ഗള്‍ഫിലെത്തിച്ച യുവതിയെ ഒരു മാസം പെണ്‍വാണിഭത്തിന് ഉപയോഗിച്ചു.
നിര്‍ധനരായ പെണ്‍കുട്ടികളെ തയ്യല്‍ ജോലി വാഗ്ദാനം ചെയ്താണ് അര്‍ച്ചനയുടെ നേതൃത്വത്തിലൂള്ള സംഘം ബഹറനിലേക്ക് കൊണ്ടുപോയത്. ഈ ചതിയിലാണ് ഇവരും വീണത്. ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് കഴക്കുട്ടം സ്വദേശിനിയെ ഈ വിധത്തില്‍ ബഹറിനില്‍ കൊണ്ടു വന്നത്. പലര്‍ക്കായി കാഴ്ചവക്കുകയും ചെയ്തു. അവരുടെ ഇംഗിതത്തിനു വഴങ്ങാത്ത പെണ്‍കുട്ടിയെ അര്‍ച്ചനയുടെ ബോയ് ഫ്രണ്ട് കസേര കൊണ്ട് തലക്കടിക്കുകയും ക്രൂരമായ പീഡനത്തിനു ഇരയാക്കുകയും ചെയ്തു. അതിന് ശേഷവും ദിവസവും ഇരുപതോളം ആളുകളുമായി ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിതമായി. അങ്ങനെ വന്ന ഒരു ഇടപാടുകാരനോട് തന്റെ അവസ്ഥ വിവരിച്ചു.
മലയാളിയായ ആ യുവാവാണ് സംഭവം പുറം ലോകത്ത് എത്തിച്ചത്. അങ്ങനെയാണ് സെക്‌സ് റാക്കറ്റിന്റെ ഞെട്ടിക്കുന്ന പീഡന കഥകള്‍ പുറം ലോകം അറിയുന്നത്. ഓരോ മാസവും താവളങ്ങള്‍ മാറ്റുന്ന വാണിഭ സംഘത്തില്‍ നിന്നും ഈ പെണ്‍കുട്ടിയെ രക്ഷപെടുത്തിയത് അതി സാഹസികമായിട്ടാണ്. ഒരു ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടിരുന്ന പെണ്‍കുട്ടിയെ ബഹറിന്‍ പൊലീസിന്റ്‌റെയും ഫയര്‍ ഫോഴ്‌സിന്റേയും സഹായത്തോടെയാണ് രക്ഷപെടുത്തിയത്. ഇതുപോലെ ആറോളം പെണ്‍കുട്ടികളെ രക്ഷിച്ച് നാട്ടില്‍ കയറ്റി വിട്ടതായി മാദ്ധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. ബഹറിനിലെ പ്രമുഖ ട്രാവല്‍സും അതിലെ മലയാളി ജീവനക്കാരുടെയും നാട്ടിലെ എമിഗ്രേഷന്‍ ജീവനക്കാരുടെയും അറിവോടെയും സഹായതോടെയുമാണ് മനുഷ്യക്കടത്ത് നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബഹറിനിലും ഇന്ത്യയിലുമായി മലയാളികളുടെ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ആളുകള്‍ക്ക് കാഴ്‌ച്ചവച്ചിരുന്നത്. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ പാസ്സ്‌പോര്‍ട്ട് അര്‍ച്ചന കൈക്കലാക്കും. തിരുവനന്തപുരം സ്വദേശിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് അര്‍ച്ചനയും സഹായി തൃശൂര്‍ സ്വദേശി ജോജോയും ബഹറിനില്‍ നിന്ന് നാട്ടിലേക്ക് പോയത്. എന്നാല്‍ ജോജോ തിരിച്ചു വന്നാതായിട്ടാണ് സൂചന.