അനാശാസ്യത്തിനായി റേറ്റ് പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തി തട്ടിപ്പ് ..ഈ യുവതിയെ സൂക്ഷിക്കുക, ഇല്ലെങ്കില്‍ മാനവും പണവും പോകും

കോട്ടയം: അനാശാസ്യത്തിനായി റേറ്റ് പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സീരിയല്‍ നടി ഉള്‍പ്പെടെയുള്ള സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. പൂനെ സ്വദേശിനിയും സീരിയല്‍ നടിയുമായ പൂജ ജാദവുള്‍പ്പെടെ നാലു സ്ത്രീകളാണ് പിടിയിലായത്. മുപ്പതുകാരനാണ് തട്ടിപ്പിനിരയായത്. ഫോണിലൂടെയാണ് ഇരയെ കണ്ടെത്തുന്നത്. പഞ്ചാരവര്‍ത്തമാനത്തിലൂടെ ആദ്യം ഇരയെ വശത്താക്കും. പിന്നെയാണ് ശാരീരികബന്ധത്തിന് ക്ഷണിക്കുന്നത്. കൂട്ടത്തില്‍ സുന്ദരിയായ സീരിയല്‍താരമുണ്ടെന്നും റേറ്റ് കൂടുതലാണെങ്കിലും 2000രൂപ തന്നാല്‍ അഡ്ജസ്റ്റ് ചെയ്യാമെന്നും പറയും. ഇര ഇതില്‍ വീഴും.

പറയുന്ന സ്ഥലത്ത് പണവുമായി എത്താനായിരിക്കും പിന്നെ ആവശ്യപ്പെടുക. എല്ലാ സെറ്റപ്പും ഒരുക്കിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ യുവാവിനെ ഒരു ലോഡ്ജിലേക്കാണ് സംഘം കൊണ്ടുപോയത്. അവിടെയെത്തിയതോടെ സംഘത്തിലൊരാള്‍ പൂജയെ പരിചയപ്പെടുത്തി. ഇവരുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ ഭീഷണിയായി. 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ ബലാത്സംഗക്കേസ് കൊടുക്കും എന്നായിരുന്നു യുവാവിനെ ഭീഷണിപ്പെടുത്തിയത്. തന്റെ പക്കല്‍ ഇത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ വിവാഹം ചെയ്യണം എന്നായി നടിയുടെ ആവശ്യം. വേറെ വഴിയില്ലാത്തതിനാല്‍ വിവാഹത്തിന് സമ്മതിച്ചു. ഇതിനിടെ യുവാവിന്റെ പക്കല്‍ നിന്ന് കൂടുതല്‍ പണം പിടുങ്ങാന്‍ പരമാവധി നോക്കിയെങ്കിലും വിജയിച്ചില്ല. പണംകിട്ടില്ല എന്ന് വ്യക്തമായതോടെ യുവാവിനെ സംഘം ആക്രമിച്ച് 6000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീടാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top