ഓണ്‍ലൈന്‍ തട്ടിപ്പ്;നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി സൈബര്‍ പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പില്‍ (Online Fraud) വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് (Police) കാലടി സ്വദേശിയായ വീട്ടമ്മയുടെ പണമാണ് പൊലീസ് ഇടപെടലില്‍ തിരികെ ലഭിച്ചത്.

വീട്ടമ്മ ബാംഗ്ലൂരിലേക്ക് ഓണ്‍ലൈന്‍ സൈറ്റ് വഴി ട്രെയിന്‍ ബുക്ക് ചെയ്യകയും തുടര്‍ന്ന് ബുക്ക് ചെയ്ത ദിവസം യാത്ര ചെയ്യാന്‍ സാധിക്കാതിനെ തുടര്‍ന്ന് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു.

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടും നല്‍കിയ 790 രൂപ തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്ബര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്ബറില്‍ വിളിച്ചു. പണം ലഭിക്കുന്നതിനായി എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ ഫോണ്‍ എടുത്ത സ്ത്രീ ആവശ്യപ്പെട്ടു. തടര്‍ന്നാണ് വീട്ടമ്മയുടെ അ്ക്കൗണ്ടില്‍ നിന്ന് പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം പിന്‍വലിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം നഷ്ടമായതായി മനസ്സിലാക്കിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു. തടര്‍ന്ന് പത്യേക സൈബര്‍ പോലീസ് ടീം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. തടര്‍ന്ന് ഇടപാടുകള്‍ മരവിപ്പിക്കുന്നതിനും പണ തിരിച്ച്‌ ലഭിക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

എസ്.എച്ച്‌.ഒ എം.ബി ലത്തീഫ്, ഐനീഷ്സാബു, ജെറി കുര്യാക്കോസ്, വികാസ് മണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Top