ദിലീപ് അനുകൂല വീഡിയോ പോസ്റ്റ് ചെയ്ത മിമിക്രി നടന് പിആര്‍ കമ്പനി നല്കിയത് അഞ്ചുലക്ഷം രൂപയും ദിലീപ് ചിത്രത്തില്‍ റോളും; ദിലീപിനായി സൈബര്‍ പോരാട്ടം…

തിരുവനന്തപുരം: അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പണം മുടക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുവെന്ന വാര്‍ത്ത ദിനംപ്രതി പുറത്തുവരികയാണ്. ഇതിനു വേണ്ടി പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നതായ വാര്‍ത്തകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു നടന്‍ ദിലീപിന് അനുകൂലമായി ഫേസ്ബുക്ക് വഴി പുറത്തുവിട്ട വീഡിയോ ഈ ക്യാംപെയ്‌ന്റെ ഭാഗമാണെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ ഈ നടന്‍ തന്നെ രണ്ടു ദിവസം മുന്‍പ് സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദിലീപനുകൂല പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപനുകൂല ക്യാംപെയ്ന്‍ നടത്തുന്ന കമ്പനി അഞ്ചുലക്ഷം രൂപയും സിനിമയില്‍ അവസരവുമാണ് ഈ നടന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ദിലീപനുകൂല ക്യാംപെയ്ന്‍ നടത്തുന്ന പിആര്‍ ഏജന്‍സിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top