ഡികെ ശിവകുമാറിന്റെ മകള്‍ക്ക് 2013ലെ ആസ്‌തി ഒരു കോടി; 2018ല്‍ 100 കോടി!! ഇ.ഡിയെ ഞെട്ടിച്ച് ഐശ്വര്യ – നടന്നത് കള്ളപ്പണം വെളുപ്പിക്കലോ ?

ന്യുഡൽഹി:കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.2013ൽ ഒരു കോടി രൂപ മാത്രം ആസ്‌തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നെന്നാണ് എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ. ഇതേ തുടര്‍ന്നാണ് അന്വേഷണവും ചോദ്യം ചെയ്യലും നടക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഐശ്വര്യയുടെ ആസ്‌തി എങ്ങനെ വര്‍ദ്ധിച്ചു എന്നതാണ് എന്‍‌ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചറിയുന്നത്. ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്‌റ്റിയും മേല്‍‌നോട്ടം വഹിക്കുന്നതും ഐശ്വര്യയാണ്. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ഇ ഡിയെ സംശയപ്പെടുത്തുന്നത്.

ശിവകുമാറും ഐശ്വര്യയും തമ്മിലുള്ള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണോ എന്ന സംശയവും എന്‍‌ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. 2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.

ട്രസ്‌റ്റിന്റെ വിശദാംശങ്ങള്‍, പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാകും ഇഡി ഐശ്വര്യയില്‍ നിന്നും അറിയുക. നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണമുനയിലുള്ള ട്രസ്റ്റില്‍ ഡികെ ശിവകുമാറിന്റെ 22കാരിയായ മകള്‍ ഐശ്വര്യയും അംഗമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയ ഐശ്വര്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒരുപക്ഷേ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡികെ ശിവകുമാറിനെ നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ് ഐശ്വര്യ. കള്ളപ്പണം വെളുപ്പിക്കന്‍ തടയന്‍ നിയമപ്രകാരമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ശിവകുമാറിനെ ചോദ്യം ചെയ്ത വേളയില്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

മാനേജ്‌മെന്റില്‍ ബിരുദ പഠനം നടത്തുകയാണ് ഐശ്വര്യ. കള്ളപ്പണം വെളുപ്പിക്കന്‍ തടയന്‍ നിയമപ്രകാരമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ശിവകുമാറിനെ ചോദ്യം ചെയ്ത വേളയില്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

Top