കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ദളിതർ ഹർത്താൽ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും ആന്‍റണി പറഞ്ഞു.കേരളത്തില്‍ എല്ലാവരും ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഇവിടെ ദളിതര്‍ ഹര്‍ത്താര്‍ പ്രഖ്യാപിച്ചപ്പോളുണ്ടായ മനോഭാവമാണ് സംസ്ഥാനത്തുള്ള ദളിത് പീഡനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ ഗീതാനന്ദനെ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നടപടി മോശമായി പോയി. കേരളത്തില്‍ ദളിത് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി ആന്റണി അഭിപ്രായപ്പെട്ടു.
ദളിത് സംഘടനകളുടെ ഹര്‍ത്താലിനു ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസും രംഗത്ത്. പോലീസ് അറസ്റ്റ് ചെയ്ത ഗീതാനന്ദനെ എത്രയും വിട്ടയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലും ദളിതര്‍ക്കതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കെപിസിസി ആസ്ഥാനത്ത് സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനെ കൂടാതെ മറ്റു പല ദളിത് നേതാക്കളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.എസ് മുരളി, വി.എസ് ജെന്നി തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലുള്ളതിനാല്‍ പോലീസ് വന്‍ സുരക്ഷയാണ് ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്.