പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോതുന്ന നൃത്തം !!തൊലിയുടെ നിറമുള്ള വസ്ത്രമിട്ട ഡാൻസ് വൈറലാകുന്നു.

പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോത്തുന്ന നൃത്തം !!തൊലിയുടെ നിറമുള്ള വസ്ത്രമിട്ട ഡാൻസ് വൈറലാകുന്നു.ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ പരിപാടിയുടെ വേദിയിലേക്ക് ഒരു സംഘം പെണ്‍കുട്ടികള്‍ എത്തിയത് കൗതുകമാകുന്നു. നൃത്തത്തിനായി ആണ് അവര്‍ എത്തിയതെങ്കിലും അവരണിഞ്ഞിരിക്കുന്ന വസ്ത്രമാണ് പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുക.ശരീരം സംബന്ധിച്ചും അല്ലാതെയുമുള്ള സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്ന കൗമാരക്കാരുടെ പ്രതിനിധികളാണ് ഈ പെണ്‍കുട്ടികള്‍. തങ്ങള്‍ കഴിവുള്ളവരല്ല, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ ‘മോശം’ എന്നുള്ള സമൂഹത്തിന്റെ മുദ്ര കുത്തല്‍ പലപ്പോഴായി ഏറ്റുവാങ്ങിയ ശേഷമാണ് ഈ നൃത്തവുമായി ഇവര്‍ എത്തുന്നത്.


തൊലിയുടെ നിറമുള്ള, സ്ഥരീരത്തിനെ പകുതി മറയ്ക്കുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. തങ്ങള്‍ എന്തെന്ന് ഉച്ചത്തില്‍ പറയാന്‍ ഇവരുടെ കാലുകളില്‍ കറുത്ത നിറത്തില്‍ ചില ഇംഗ്ലീഷ് വാക്കുകള്‍ എഴുതി ചേര്‍ത്തിട്ടുമുണ്ട്. വി.പി.എ. സ്റ്റുഡിയോ എന്ന ഡാന്‍സ് ആന്‍ഡ് പെര്‍ഫോമിംഗ് സംഘത്തിന്റേതാണ് നൃത്താവതരണം.

വോളന്‍ഗോംഗ് എന്ന സ്ഥലത്തു നിന്നുള്ളവരാണ് ഇവര്‍. 12 മുതല്‍ 16 വയസ്സ് വരെയുള്ള പെണ്‍കുട്ടികളാണ് നൃത്തം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അയഥാര്‍ഥമായ ബിംബങ്ങളുമായി തങ്ങളെ ഉപമിച്ച്‌ സമൂഹം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു എന്നിവര്‍ പറയുന്നു.

Top