അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അധോലാക രജാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീല്‍, ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും മറ്റുവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

61കാരനായ ദാവൂദിന് ഗുരുതരമായ ഗാന്‍ഗ്രീന്‍ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലിയാഖത് നാഷനല്‍ ഹോസ്പിറ്റലിലും കമ്പൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികില്‍സ നടന്നത്.
1993 ല്‍ മുംബൈയില്‍ ഉണ്ടായ വന്‍ ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതുള്‍പ്പെടെ നിരവധി കേസുകളെ തുടര്‍ന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ദാവൂദ് പാക്കിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇതിനുള്ള തെളിവുകളും നിരവധി തവണ ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ എല്ലാകാലത്തും നിഷേധിക്കുകയായിരുന്നു. അതിനാല്‍ ദാവൂദിന് വല്ലതും സംഭവിച്ചാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ തണലിലാണ് ദാവൂദ് കഴിയുന്നത്. ദാവൂദിന് പാക്കിസ്ഥാനിലുള്ള വീടുകളുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.

Top