ദാവൂദ് ഇബ്രാഹിമിനെ പിടികൂടി!!! എല്ലാം വ്യാജമെന്ന് സഹോദരന്‍..

കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ദാവൂദിന്റെ പഴ്സണൽ സ്റ്റാഫിനെയും സുരക്ഷാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദാവൂദ് ഇബ്രാഹിമും ഭാര്യയും കറാച്ചിയിലെ പാക് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2003 ഇന്ത്യയും യുഎസും ആഗോള ഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകരനാണ് ദാവൂദ്. 1993 ലെ മുംബൈ ഭീകരാക്രമണങ്ങളെ തുടർന്ന് ദാവൂദിന്റെ തലയ്ക്ക് 25 മില്യൺ യുഎസ് ഡോളർ വിലയിട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാവൂദ് കറാച്ചിയിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ പാകിസ്താന്‍ ഔദ്യോഗികമായി തന്നെ നിഷേധിക്കുകയും ചെയ്തു. ഇപ്പോള്‍ ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം നേരിട്ട് വാര്‍ത്തയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ദാവൂദും ഭാര്യയും മാത്രമല്ല, അവരുടെ സഹായികളും ബോഡി ഗാര്‍ഡുകളും വരെ രോഗബാധിതരാണ് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ് അനീസ് ഇബ്രാഹിം. ഡി കമ്പനിയുടെ അധോലോക ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അനീസ് ഇബ്രാഹിം ആണ്. വാര്‍ത്ത ഏജന്‍സിയായ ഐയാന്‍സിനോടാണ് അനീസ് ഇബ്രാഹിം ഫോണിലൂടെ സംസാരിച്ചത്. എവിടെ നിന്നായിരുന്നു അനീസ് വിളിച്ചത് എന്നത് വ്യക്തമല്ല.

കൊവിഡ് 19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തന്റെ സഹദോരന്‍ ദാവൂദ് ഇബ്രാഹിമിനോ തങ്ങളുടെ കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലുമോ രോഗം ബാധിച്ചിട്ടില്ലെന്നാണ് അനീസ് ഇബ്രാഹിം പറയുന്നത്. ദാവൂദ് വീട്ടില്‍ തന്നെയാണ് ഉള്ളത് എന്നും അനീസ് സ്ഥിരീകരിച്ചു.ഡി കമ്പനിയുടെ ഷാര്‍പ്പ് ഷൂട്ടര്‍ ആണ് ഛോട്ടാ ഷക്കീല്‍. കവര്‍ച്ചകളുടേയും വാതുവപ്പിന്റേയും എല്ലാം ചുമതല ഷക്കീലിനാണ്. ദാവൂദിനൊപ്പം കറാച്ചിയില്‍ തന്നെയാണ് ഷക്കീലും കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഷക്കീലും രോബബാധയില്ലെന്ന് അനീസ് ഇബ്രാഹിം വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിനോട് അനീസ് പ്രതികരിച്ചില്ല.

അനീസ് ഇബ്രാഹിം ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും അത് എത്രത്തോളം ശിയാകാം എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ട്. പാകിസ്താന്‍ ആണ് ദാവൂദ് ഇബ്രാഹിമിന് സഹായം നല്‍കുന്നത് എന്നതിനാല്‍ തന്നെ, ഇത്തരം ഒരു വാര്‍ത്ത അവര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കില്ലെന്ന് ഉറപ്പാണ്. കറാച്ചി ആര്‍മി ആശുപത്രിയില്‍ ദാവൂദും ഭാര്യയും ചികിത്സയില്‍ ആണെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.1993 ലെ മുംബൈ സ്‌ഫോടന പരമ്പര അടക്കം ഒട്ടേറെ കേസുകളില്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യയും അമേരിക്കയും ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവര്‍ത്തനം ശക്തമായി തന്നെ നടന്നുകൊണ്ടിരിക്കുന്നും ഉണ്ട്.

Top