പാകിസ്ഥാന്റെ വാദം പൊളിഞ്ഞു: ദാവൂദ് ഇബ്രാഹിം കറാച്ചിയിലുള്ളതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു പുതിയ ചിത്രവും ഇന്ത്യക്ക് ലഭിച്ചു

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യയുടെ ശക്തമായ തെളിവുകള്‍ പുറത്ത് വിട്ടു. ഇതോടെ പാകിസ്ഥാന്റെ വാദമുഖങ്ങള്‍ പൊളിയുകയാണ്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. തിങ്കളാഴ്ച നടക്കുന്ന ഇന്ത്യാ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ഇന്ത്യ ഇക്കാര്യം വിശദമാക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് ദാവൂദ് ഇബ്രാഹീം. കറാച്ചിയിലെ ക്ലിഫ്റ്റന്‍ റോഡിലാണ് ദാവൂദ് ഇപ്പോള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലൂണ്ട്. ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള ടെലഫോണ്‍ ബില്ലിന്റെ കോപ്പിയും പത്രം പുറത്തുവിട്ടു. ദാവൂദിന്റെ ഭാര്യ മെഹ്ജബീന്‍ ശൈഖ്, മകന്‍ മൊഈന്‍ നവാസ്, പെണ്‍മക്കളായ മഹ്‌റൂഖ്, മെഹ്‌റീന്‍, മര്‍സിയ എന്നിവരും ദാവൂദിന്റെ സംഘത്തിലെ പ്രധാനികളായ ജാബിര്‍ സാദിഖ്, ജുവൈദ് ചോട്ടാനി, മുംബൈ സ്‌ഫോടന കേസിലെ പ്രതി ജാവേദ് പട്ടേല്‍ എന്ന ചിക്‌ന എന്നിവരും കറാച്ചിയില്‍ കഴിയുന്നതിന്റെ വിശദാംശങ്ങളും ലഭിച്ചു. പഴയൊരു ചിത്രമാണ് നിലവില്‍ ഇന്ത്യയുടെ കൈയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ ചിത്രത്തില്‍ ദാവൂദിന്റെ രൂപം തന്നെ മാറിയിട്ടുണ്ട്. മീശ എടുത്തു കളഞ്ഞു. പ്രായം കൂടിയിട്ടുണ്ട്.ദാവൂദിന്റെ ഭാര്യ മെഹ്ജബീന്‍ ശൈഖിന്റെ പേരിലുള്ള ടെലിഫോണ്‍ ബില്‍. 2015 ഏപ്രിലിലേതാണ് ഈ ബില്‍. ഇതിലെ വിലാസത്തിലാണ് ഇവരുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
doc4
ദാവൂദിനുള്ളതായി പറയുന്ന മൂന്ന് പാസ്‌പോര്‍ട്ടുകളില്‍ ഒന്നിന്റെ മേല്‍വിലാസവും ഈ ടെലിഫോണ്‍ ബില്ലിന്റെ മേല്‍വിലാസവും ഒന്നാണ്. ദാവൂദിന്റെ ഭാര്യയും മക്കളും ചെറുമക്കളും, സഹായികളും കറാച്ചിയില്‍ നിന്ന് ദുബായിലേക്കും, തിരിച്ചും ഈ വര്‍ഷം നിരവധിതവണ വിമാനയാത്ര നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ കമ്പനി കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് വിപുലമാക്കിയതായും തെളിഞ്ഞിട്ടുണ്ട്. ദാവൂദ് കറാച്ചിയിലില്ലെന്ന് ആവര്‍ത്തിച്ചുപറയുന്ന പാക്കിസ്ഥാന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇതെല്ലാം.

Top