ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ടിന്‍ പ്രതാപന്‍ ടി സിദ്ദിഖ് എം ലിജു സതീശന്‍ പാച്ചേനി എന്നിവര്‍ പട്ടികയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. ഹൈക്കമാന്റാണ് പട്ടിക പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള പട്ടികയില്‍ നിലവിലെ ഡിസിസി അധ്യക്ഷന്‍മാരാരും സ്ഥാനം കണ്ടെത്തിയിട്ടില്ല. പതിവു ശൈലിയില്‍ നിന്നും വ്യതിചലിച്ച് ഗ്രൂപ്പുകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തൃശൂരില്‍ ടി എന്‍ പ്രതാപനും ആലപ്പുഴയില്‍ എം ലിജുവും കോഴിക്കോട് ടി സിദ്ധീഖും ഡിസിസി പ്രസിഡന്റുമാരാകും. കൊല്ലത്ത് ബിന്ദുകൃഷ്ണയാണ് ഡിസിസി അധ്യക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം നെയ്യാറ്റിന്‍കര സനല്‍, പത്തനംതിട്ട ബാബു ജോര്‍ജ്, കോട്ടയം ജോഷി ഫിലിപ്പ്, ഇടുക്കി ഇബ്രാഹിംകുട്ടി കല്ലാര്‍, എറണാകുളം പി ജെ വിനോദ്, പാലക്കാട് വി കെ ശ്രീകണ്ഠന്‍, മലപ്പുറം വി വി പ്രകാശ്, കണ്ണൂര്‍ സതീഷന്‍ പാച്ചേനി, വയനാട് ഐ സി ബാലകൃഷ്ണന്‍, കാസര്‍കോട് ഹക്കീമിനെയും ഡിസിസി പ്രസിഡന്റുമാരായി നിയമിച്ചു

Top