തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പാലായനം ചെയ്ത അഭയാര്‍ത്ഥികള്‍ പട്ടിണിമൂലം മരിച്ചു വീഴുന്നു. നൈജീരിയയിലെ ക്യാമ്പിലാണ് പട്ടിണിമൂലം അഭയാര്‍ത്ഥികള്‍ മരിക്കുന്നത്. 200ഓളം അഭയാര്‍ത്ഥികള്‍ ഇതിനോടകം മരിച്ചു.
വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പലായനം ചെയ്ത 200-ഓളം അഭയാര്‍ത്ഥികളാണ് പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. സന്നദ്ധ സംഘടനയായ മെഡിസിന്‍സ് ആന്റ് സാന്റിയേഴ്സാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച ക്യാംപില്‍ 25000-ഓളം പേരാണ് കഴിയുന്നത്. ഇവര്‍ പട്ടിണി മൂലം അവശരാണ്. പ്രതിദിനം 30 പേരോളം പട്ടിണി മൂലം മരിക്കുന്നതായും റിപ്പോര്‍ട്ട് സംഘടന ചെയ്യുന്നു. 15,000 കുട്ടികളില്‍ അഞ്ചിലൊന്നു പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്തതായും സന്നദ്ധസംഘടനയായ എംഎസ്എഫ് ചൂണ്ടിക്കാട്ടി.
ഏഴ് വര്‍ഷം നീണ്ട ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 20000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. ബോക്കോഹറാമിനെതിരെ നൈജീരിയന്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടെയും വടക്കുകിഴക്കന്‍ മേഖലകളില്‍ ആക്രമണം തുടരുകയാണ്. ദിനംപ്രതി ഈ മേഖലകളില്‍ നിന്ന് നൂറുകണക്കിന് പേര്‍ കുടിയൊഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍