എസ്തര്‍ അനുഹ്യ വധക്കേസ് : പ്രതിക്ക് വധശിക്ഷ

മുംബൈ : ഐ.ടി.ഉദ്യോഗസ്ഥയായ എസ്തര്‍ അനുഹ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചന്ദ്രബന്‍ സുധാം സനപിനെ വധശിക്ഷക്ക് വിധിച്ചു. മുംബൈ പ്രത്യേക വനിതാ കോടതിയുടേതാണ് വിധി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷ വിധിച്ച പ്രത്യേക ജഡ്ജി വൃഷാലി ജോഷി പറഞ്ഞു.ശിക്ഷ സമൂഹത്തിന് പാഠമാകുമെന്ന് കോടതി നിരീക്ഷിച്ചു.  ശിക്ഷാ വിധി കേട്ട് പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. 2014 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

2014 ജനുവരി അഞ്ചിനാണ് ഹൈദരാബാദ് സ്വദേശിയായ എസ്‌തേര്‍ അനുഹ്യ മുംബൈയില്‍ കൊല്ലപ്പെടുന്നത്. ക്രിസ്മസ് അവധിക്കുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മുംബൈയിലെത്തിയ അനുഹ്യ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെടുന്നത്. ടാക്‌സി ഡ്രൈവറെന്ന വ്യാജേനയാണ് റെയില്‍വെസ്റ്റേഷനില്‍ വച്ച് ചന്ദ്രബന്‍സുധാം സനപ് എസ്തറിനെ സമീപിക്കുന്നത്. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന് പുറത്തിറങ്ങിയ യുവതിയോട് ഇയാള്‍ ബൈക്കിലാണ് യാത്ര എന്നറിയിച്ചു. ആദ്യം വിസമ്മതിച്ചുവെങ്കിലും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നാതിരുന്ന യുവതി ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഹോസ്റ്റലിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ കാഞ്ചുമാര്‍ഗിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെന്ന വ്യാജേന സനപ് ബൈക്ക് നിറുത്തി. തുടര്‍ന്ന് യുവതിയ കുറ്റിക്കാട്ടിലേക്ക്  വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ശക്തമായി ചെറുത്തതോടെ തലയില്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തില്‍ ഷാള്‍കൊണ്ടു മുറുക്കി ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഉപയോഗിച്ച് ജഡം കത്തിച്ചു.യുവതിയുടെ ബാഗും ലാപ്‌ടോപ്പും ഇയാള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് വിജയവാഡ പോലീസിലും മുംബൈ പോലീസിലും പരാതി നല്‍കിയരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2014 ജനുവരി 16-നാണ് യുവതിയുടെ ജഡം പോലീസ് കണ്ടെത്തുന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സനപ് പോലീസ് പിടിയില്‍ ആകുന്നത്.

Top