ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, ഭരണക്ഷിയായ ആംആദ്മിക്കാണ് മുന്‍തൂക്കം.എന്നാൽ ബി.ജെ.പിയും തങ്ങളുടെ പ്രതീക്ഷ കെെവിടുന്നില്ല. പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നാണ് ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുതെന്നും അദ്ദേഹം പറയുന്നു.” പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍, ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്. ” -അദ്ദേഹം പറഞ്ഞു.
അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിന്നാലെ രാഷ്ട്രീയപാർട്ടികൾ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്താണ് ബി.ജെ.പി നേതാക്കളുടെ യോഗം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്. ഡൽഹിയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് കേജ്‌രിവാൾ നിർദേശം നൽകി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് മുന്നിൽ എ.എ.പി പ്രവർത്തകർ ഊഴമിട്ട് കാവലിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതൽ ഒൻപത് സീറ്റുകൾ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകൾ പ്രവചിക്കുന്നത്. വോട്ടെടുപ്പിൽ ആകെ 56.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ എ.എ.പി 50-57 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. ബി.ജെ.പി 26 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ലാതെ 2-3 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.
ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി.
നേറ്റ ആപ് – ന്യൂസ് എക്സ പോളില്‍ എ.എ.പി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആംആദ്മി 48 – 61, ബി.ജെ.പി 9 – 21, കോണ്‍ഗ്രസ് 0 – 1 സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ളിക് ജൻകി ബാത്ത് എക്സിറ്റ് ഫലങ്ങള്‍ പറയുന്നത്. ടൈംസ് നൗ – IPSOS സര്‍വേയില്‍ ആംആദ്മിക്ക് 51ഉം, ബി.ജെ.പിക്ക് 18 സീറ്റുകള്‍ ലഭിക്കും.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പത്തില്‍ ഒന്‍പതിലും എ.എ.പി ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ ഫലം. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായി ജെ.ഡി.യു 2 സീറ്റിലും എല്‍.ജെ.പി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍.ജെ.ഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി 42 സീറ്റുകളിലാണ് ജനവിധി തേടുന്നത്.