ഡൽഹി മെട്രോയിൽ ആഫ്രിക്കൻ യുവതിയ്ക്കു നേരെ വംശീയ അധിക്ഷേപം: വംശീയമായി അധിക്ഷേപിച്ചവരെ യുവതി നേരിട്ടത് വസ്ത്രം ഉരിഞ്ഞ് കാട്ടി വെല്ലുവിളിച്ച്; അടിവസ്ത്രം മാത്രം ധരിച്ച പെൺകുട്ടിയുടെ വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനുള്ളിൽ വംശീയ അധിക്ഷേപം നേരിട്ട ആഫ്രിക്കൻ വംശജയായ യുവതി അധിക്ഷേപകരെ നരിട്ടത് വസ്ത്രം ഉരിഞ്ഞു കാട്ടി വെല്ലുവിളിച്ച്. തന്നെ അധിക്ഷേപിച്ചവരെ അടിവസ്ത്രം മാത്രം ധരിച്ചു നിന്നു വെല്ലുവിളിക്കുന്ന ആഫ്രിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

africa1
ട്രെയിനുള്ളിലെ സീറ്റിനെച്ചൊല്ലിയായിരുന്നു ഡൽഹി മെട്രോയിൽ ആഫ്രിക്കൻ വംശജയായ സ്ത്രീകളും ഇന്ത്യക്കാരായ യുവാക്കളും തമ്മിൽ തർക്കമുണ്ടായത്. ഇന്ത്യക്കാരായ തങ്ങൾ ഇരുന്നിട്ടു നീയൊക്കെ ഇരുന്നാൽ മതിയെന്ന വാദമുയർത്തി ഒരു വിഭാഗം യുവാക്കൾ രംഗത്ത് എത്തുകയായിരുന്നു. അഫ്രിക്കക്കാരായ വംശവെറിയൻമാരാണെന്നു പറഞ്ഞ് യുവാവ് രംഗത്ത് എത്തിയതോടെ യുവതികൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. യുവതിയും യുവാക്കളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ യുവതി തന്റെ മേൽവസ്ത്രം ഊരിമാറ്റി. അടിവസ്ത്രം മാത്രം ധരിച്ചു നിന്ന യുവതി തന്നെ അപമാനിച്ചവരെ വെല്ലുവിളിച്ചു.

africa2
സംഭവം കയ്യാങ്കളിയിലേയ്ക്കു കടക്കുമെന്ന സാഹചര്യം ഉടലെടുക്കുന്നതിനിടെ നിരവധി ആളുകൾ സ്മാർട്ട്‌ഫോണിൽ പെൺകുട്ടിയും യുവാവും തമ്മിലുള്ള തർക്കം പകർത്തുന്നതും കാണാമായിരുന്നു. വീഡിയോ ദൃശ്യത്തിൽ യുവതി വസ്ത്രം ഊരിമാറ്റിയ ശേഷം അടിയുണ്ടാക്കാൻ ആളുകളെ വെല്ലുവിളിക്കുന്നതു കാണാമായിരുന്നു.

Top