നിര്‍ഭയ കേസ്:പ്രതിയെ മോചിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേനകാഗാന്ധി

ന്യൂഡല്‍ഹി : നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ജുവനൈല്‍ കുറ്റവാളിയെ ഡിസംബറില്‍ മോചിപ്പിക്കാന്‍ നീക്കം. കേസില്‍ പ്രതികളായ മറ്റ് നാല് പേര്‍ക്ക് കോടതി വധശിക്ഷ നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്ക് മാത്രം മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് അതിവേഗവിചാരണാകോടതി നല്‍കിയത്. നിലവില്‍ ഇയാള്‍ക്ക് 20 വയസ്സുണ്ട്.അതേസമയം ഇയാളെ  മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിയെ മോചിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി തിങ്കളാഴ്ച രംഗത്ത് വന്നു. ജുവനൈല്‍ കുറ്റവാളിയുടെ ശിക്ഷാ കാലാവധി നീട്ടുന്ന കാര്യത്തില്‍ താന്‍ നിസ്സഹായയാണെന്നും അവര്‍ വ്യക്തമാക്കി. MANEKA_gandhi

‘നിയമവും നീതിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാതിരിക്കാം. കുട്ടിക്കുറ്റവാളി ആയതിനാല്‍ അവനെ ജുവനൈല്‍ ഹോമിലേക്ക് മാത്രമേ അയക്കാന്‍ സാധിക്കൂ എന്ന് നിയമം പറഞ്ഞു. അതുപ്രകാരം ശിക്ഷകാലാവധി കഴിഞ്ഞ്  പ്രതി പുറത്തുവരികയാണ്. അവന്‍ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നത് വരെ ഇക്കാര്യത്തില്‍ നമുക്ക് ഇനി ഒന്നും ചെയ്യാന്‍ സാധ്യമല്ല.’  മേനക ഗാന്ധി പറഞ്ഞു. ഇയാളെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നിര്‍ഭയയുടെ മാതാപിതാക്കളും രംഗത്ത് വന്നിരുന്നു. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ ഗൗരവമായി പരിഗണിയ്ക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ഡിസംബര്‍ 16-ന് രാത്രിയാണ് സിനിമ കഴിഞ്ഞ് സുഹൃത്തിനോടൊപ്പം തിരിച്ചു പോവുകയായിരുന്ന പെണ്‍കുട്ടിയെ ബസില്‍ അഞ്ചുപേര്‍ ചേര്‍ന്ന കൂട്ടബലാത്സംഗത്തിനിരയാക്കിയത്.  കേസില്‍ പ്രതികളായ മറ്റ് നാല് പേര്‍ക്ക് കോടതി വധശിക്ഷ നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്ക് മാത്രം മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് അതിവേഗവിചാരണാകോടതി നല്‍കിയത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ഡല്‍ഹിയിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രത്തില്‍ കഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് 20 വയസ്സുണ്ട്. സുരക്ഷാഭീഷണിയുളളതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ ഇയാള്‍ക്ക് വേണ്ടി കനത്ത സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top