നോട്ട് നിരോധനം: മനുഷ്യ നിര്‍മ്മിത ദുരന്തം!!! കള്ളപ്പണമില്ല, 99.3 ശതമാനം നോട്ടും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു നോട്ട് അസാധുവാക്കല്‍.

വലിയൊരു ശതമാനം തുക കള്ളപ്പണമായി ആള്‍ക്കാരുടെ കയ്യിലുണ്ടെന്നും അത് തിരിച്ചെത്താതെ നശിച്ചു പോകുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്.

പിന്‍വലിച്ച അത്രയുംതന്നെ മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്.

നോട്ട് നിരോധനം ഒരു മനുഷ്യ നിര്‍മ്മിത ദുരന്തമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരോധനത്തെത്തുടര്‍ന്ന് നൂരോളം പേര്‍ ഇതുമായി ബന്ധപ്പെട്ട് മരണപ്പെടുകയുണ്ടായി. എന്നാല്‍ അതിനൊന്നും ഫലമുണ്ടായില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കള്ളനോട്ട് ധാരാളമായി പ്രചരിക്കാന്‍ സര്‍ക്കാര്‍ പുതുതായി അച്ചടിച്ച് നോട്ടുകളുടെ ഡിസൈനിംഗും കുറഞ്ഞ പേപ്പറും കാരണമായി.

Top