നോട്ട് നിരോധനം: മോദിയെയും കൂട്ടരെയും തള്ളിപ്പറഞ്ഞ് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്; മൂന്ന് പേരും മണ്ടന്മാരാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം

നോട്ട് നിരോധനം ഇന്ത്യന്‍ സമൂഹത്തെ ദുരന്തത്തിലേക്ക് തളളിവിട്ട തീരുമാനമായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് പിന്നാലെ മോദിയെ തള്ളിപ്പറഞ്ഞ് ധാരാളം പേര്‍ രംഗത്തെത്തുകയാണ്. നോട്ട് നിരോധന സമയത്തെ ചാനല്‍ ചര്‍ച്ചകളില്‍ ഈ തീരുമാനത്തെ ശക്തിയുക്തം പിന്തുണച്ചവരാണ് ഇപ്പോള്‍ മോദി ഗവണ്‍മെന്റ്ിന്റെ തീരുമാനത്തെ തള്ളിപ്പറയുന്നത്.

നോട്ട് നിരോധനത്തെ പിന്തുണച്ചത് എന്റെ തെറ്റാണെന്നും അതില്‍ ഖേദിക്കുന്നെന്നും വെളിപ്പെടുത്തി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോര്‍ജ് രംഗത്തെത്തി. കൈരളി പീപ്പിള്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. താങ്കളെയും രാജ്യത്തെ ജനങ്ങളേയും അടക്കം കബളിപ്പിച്ചില്ലേയെന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിനാണ് ഡോ.മേരി ജോര്‍ജ്ജ് മോദിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നരേന്ദ്ര മോദിയെ കുറിച്ച് കുറച്ചൊക്കെ നല്ലാ കാര്യങ്ങള്‍ വിചാരിച്ചിരുന്നു. ഒരു മണ്ടന്‍ തീരുമാനമായി നോട്ട് നിരോധനം മോദി കൊണ്ടുവരുമെന്ന് ഒരിക്കലും കരുതിയില്ല. മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. ആരേയും അറിയിക്കാതെ ഒരു രാത്രികൊണ്ട് തീരുമാനം മോദി എടുക്കുമെന്ന് കരുതിയിരുന്നില്ല.

അരുണ്‍ ജെയ്റ്റിലിയേയും റിസര്‍ബാങ്ക് ഗവര്‍ണറേയും വിശ്വാസത്തിലെടുത്തു. പക്ഷേ ഈ മൂന്ന് മണ്ടന്മാരേയും വിശ്വാസത്തിലെടുത്തത് അബദ്ധമായെന്നും അവര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. ഈ മണ്ടന്മാരുടെ കൂടെ നിന്ന് ഞാനും നാറുമെന്ന് മനസിലാക്കിയതുകൊണ്ടാണ് പിന്തുണച്ചവര്‍ കൊഴിഞ്ഞ് പൊയത്. ഇപ്പോള്‍ അനന്തസുബ്രഹ്മണ്യനും പോയിരിക്കുന്നു. സര്‍ക്കാരിന്റെ ഗുണനിലവാരം മോശമാണെന്ന് തിരിച്ചറിഞ്ഞാണ് പലരും വിട്ടുപോകുന്നതെന്നും മേരി ജോര്‍ജ്ജ് പ്രതികരിച്ചു.

Top