ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

കൊച്ചി: കേരളത്തിൽ വീണ്ടും ബ്ലൂ ബ്ലാക്മെയിൽ അരങ്ങേറി. സ്ത്രീകളെ ഉപയോഗിച്ച് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പരിപടി. ഇത്തവണ പ്രവാസിയാണ് കുടുങ്ങിയത്. ഇയാളിൽ നിന്നും അരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി.

യുവതിയെ പ്രവാസി വ്യവസായിക്കൊപ്പം നിറുത്തി നഗ്നചിത്രങ്ങൾ പകർത്തി ബ്ളാക്ക്മെയിൽ ചെയ്യുകയായിരുന്നു. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ പയ്യന്നൂർ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), കണ്ണൂർ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജിന് സമീപം പുൽക്കൂൽ വീട്ടിൽ അസ്കർ (25), കടന്നപ്പള്ളി കുട്ടോത്ത് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് ‘ബ്ളൂ ബ്ളാക്ക്മെയിലിംഗ്’ കേസിൽ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖത്തറിൽ വച്ചാണ് പ്രതികൾ വ്യവസായിയെ കുടുക്കിയത്. സവാദാണ് ബ്ളാക്മെയിലിംഗിന്റെ മുഖ്യ ആസൂത്രകൻ. ഖത്തറിൽ ജോലി ചെയ്‌തിരുന്ന മേരി വർഗീസ് ഫേസ്ബുക്കിലൂടെ വ്യവസായിക്ക് സന്ദേശം അയച്ചു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഇയാളെ കുടുക്കാൻ മേരി വർഗീസ് ഖത്തറിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.

വ്യവസായി എത്തുന്നതിന് മുമ്പേ സവാദ് മുറിയിൽ കാമറ സജ്ജീകരിച്ചിരുന്നു. മുറിയിലെത്തിയ വ്യവസായിയുടെ വസ്‌ത്രങ്ങൾ പ്രതികൾ ഊരിമാറ്റി നഗ്നയായ മേരിക്കൊപ്പം നിറുത്തി ചിത്രങ്ങൾ പകർത്തി. നാട്ടിലേക്ക് മടങ്ങിയ വ്യവസായിയുടെ മൊബൈൽ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നൽകാനില്ലാതിരുന്നതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച വ്യവസായി സുഹൃത്തുമായി സംസാരിച്ചു. സുഹൃത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിക്ക് പരാതി നൽകി.

പൊലീസ് ഖത്തറിലുള്ള സുഹൃത്തുകൾ വഴി നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാടകയ്‌ക്ക് എടുത്തിരുന്ന മുറി കണ്ടെത്തി. മുറി എടുത്തിരിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. പ്രതികൾ എവിടെയുണ്ടെന്ന് മനസിലാക്കാൻ പൊലീസ് നിർദ്ദേശപ്രകാരം 30,000 രൂപ വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് നൽകി. പണം പിൻവലിച്ചത് കണ്ണൂർ തളിപ്പറമ്പിലെ എ.ടി.എമ്മിൽ നിന്നാണെന്ന് മനസിലായതോടെ പൊലീസ് അവിടേക്ക് തിരിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫായിരുന്നു. ഇവർ രഹസ്യമായി ഉപയോഗിക്കുന്ന ഫോൺനമ്പർ ലഭിച്ചതോടെ പൊലീസ് പിന്തുടർന്നു. കണ്ണൂരിൽ നിന്ന് ബംഗളുരൂവിലേക്ക് കടക്കാൻ ശ്രമിക്കുന്നത് മനസിലാക്കിയ പൊലീസ് പിന്നാലെ കൂടി. യാത്രയ്‌ക്കിടയിൽ മടിക്കേരിയിലെ ലോഡ്ജിൽ താമസിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിരവധി മലയാളികളെ ബ്ളൂ ബ്ളാക്ക്മെയിലിംഗിനിരയാക്കി പണം തട്ടിയെടുത്തതായി പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. വിശദമായി ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങും. അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, സി.ഐ. എസ്. വിജയശങ്കർ, എസ്.ഐ. കിരൺ സി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Top