തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഭരണപക്ഷത്തുനിന്ന് വി.ശശിയും പ്രതിപക്ഷത്തുനിന്ന് ഐ.സി ബാലകൃഷ്ണനും മത്സരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ക്ക് ലഭിക്കുമെന്നത് നിര്‍ണായകമാണ്. ഇരുവരുടേതുമായി മൂന്നു സെറ്റ് പത്രികകള്‍ വീതമാണ് സമര്‍പിക്കപ്പെട്ടത്.
92 അംഗങ്ങളുള്ള സാഹചര്യത്തില്‍ ഭരണപക്ഷത്തിന് വിജയം ഉറപ്പാണ്. പ്രതിപക്ഷത്ത് 47 അംഗങ്ങളാണ് ഉള്ളത്. പി.സി ജോര്‍ജും ബിജെപി അംഗം ഒ.രാജഗോപാലും എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭയില്‍ തെരഞ്ഞടുപ്പ് നടക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. വി.ശശിയും ഐ.സി ബാലകൃഷ്ണനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 9.30 ന് തെരഞ്ഞെടുപ്പ് ആരംഭിക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പോലെ രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് സിപിഐയിലെ വി ശശി ഡെപ്യൂട്ടി സ്പീക്കറാകും.