ക്യാന്‍സര്‍ ചികില്‍സയില്‍ പുതിയ മുന്നേറ്റം !ക്യാന്‍സര്‍ തിരിച്ചറിയാന്‍ രത്നങ്ങള്‍

ക്യാന്‍സര്‍ നിര്‍ണ്ണയവും ചികിത്സയും വളരെയേറെ വികാസം പ്രാപിച്ചിരിക്കുന്ന ഇന്ന് ഈ രംഗത്തുണ്ടാവുന്ന ഓരോ പഠനങ്ങളും കണ്ടെത്തലും ക്യാന്‍സര്‍ രോഗികള്‍ക്കും സാധ്യതയുള്ളവര്‍ക്കും ആശ്വാസം പകരുന്നതാണ്.ഡയമണ്ട്സ് സ്ത്രീകള്‍ക്ക് ആഭരണമെന്ന് നിലയില്‍ വളരെ പ്രിയപ്പെട്ടവയാണ്. എന്നാല്‍ ഇവ ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് സഹായിക്കും എന്ന പുതിയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നു.നാനോ ഡയമണ്ട്സാണ് ഇതിനായി പറയുന്നത് . രോഗനിര്‍ണയം തുടക്കത്തിലേ നടത്താനും.nanoparticles

ജീവനെ ബാധിക്കുന്നതിനുമുമ്പ് ചികിത്സ തുടങ്ങാനും സഹായിക്കുന്നത്.നോണ്‍ടോക്സിക്കും നോണ്‍ റിയാക്ടീവുമായതിനാല്‍ ഡയമണ്ട്സ് കീമോതെറാപ്പിയില്‍ ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലില്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ലേഖനം എംആര്‍ഐ സ്കാനിങ്ങില്‍ നാനോ ഡയമണ്ട്സിന് വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് പറയുന്നു.
എംആര്‍ഐ സ്കാനിങ്ങില്‍ മാഗ്നെറ്റിക് ഗുണങ്ങള്‍ നല്‍കുന്ന നാനോ ഡയമണ്ട്സിനെ ബീക്കണായി ഉപയോഗിക്കുകയാവും ചെയ്യുക. ഹൈപര്‍പോളറൈസേഷനെന്ന സങ്കേത്തതിലൂടെയാണ്  എംആര്‍ഐ സ്കാനില്‍ വ്യക്തമാവുന്ന നിലയില്‍ ഡയമണ്ട്സിനെ മാറ്റുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top