ബോംബെ: രഷ്ട്രീയ അനിച്ഛിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. രാജ്ഭവനിലെത്തിയാണ് ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി. ശിവസേനയും ബി.ജെ.പിയുമായി ഒരു ധാരണയും ഉണ്ടാക്കിയിരുന്നില്ലെന്നും തങ്ങള്‍ക്ക് മുമ്പില്‍ പല സാധ്യതകളുമുണ്ടെന്ന ഉദ്ധവ് താക്കറെയുടെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഫഡ്നാവിസ് പറഞ്ഞു.
അതിനിടെ ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് അവസാനവട്ട ശ്രമം തുടങ്ങി. മുഖ്യമന്ത്രി പദവി ശിവസേനക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചര്‍ച്ചകള്‍ക്കായി മുംബൈയിലെത്തിയ നിതിന്‍ ഗഡ്കരി പറഞ്ഞു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക