സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ..രൺദീപ് സിങ് സുർജേവാലയെ സുപ്രീം കോടതിയിൽ തടഞ്ഞു.മഹാരാഷ്ട്ര നീക്ക’ത്തിൽ സുപ്രീം കോടതിയിൽ ഹർജി.

മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസ്-ശിവസേന-എൻ സി പി സഖ്യം സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും . രാവിലെ 11.30നാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ വരിക. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണു വാദം കേൾക്കുക. അതേസമയം ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയെ സുപ്രീം കോടതിയിൽ തടഞ്ഞു. തുടർന്നു മുതിര്‍ന്ന അഭിഭാഷകൻ ദേവ്ദത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസിന്റെ 44 എംഎൽഎമാരും സുരക്ഷിതമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാം മറികടന്നാണ് മഹാരാഷ്ട്ര ഗവർണറുടെ പ്രവർത്തനം. യാതൊരു പരിശോധനയും ഇല്ലാതെ ഗവർണർ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. പ്രശ്നം പാര്‍ലമെന്റിലും ചർച്ചയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ തിരുപ്പതി സന്ദർശനത്തിലാണ് . അതേ സമയം ബിജെപിയ്ക്കൊപ്പം പോകുമെന്ന ഭയത്താൽ ശിവസേന തങ്ങളുടെ എൽ എ എ മാരെ തടങ്കലിലാക്കിയെന്നാണ് റിപ്പോർട്ട് .അതേസമയം ഗവർണർമാരുടെ വാർഷിക കോൺഫറൻസില്‍ പങ്കെടുക്കുന്നതിനു മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ഡൽഹിയിലെത്തി. നാളെയാണ് പരിപാടി നടക്കുന്നത്.

 

Top