ധര്‍മജന്‍ ഉരുണ്ട് കളിയ്ക്കുന്നു !..ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി സംശയകരം

കൊച്ചി :നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ധര്‍മജന്‍ ഉരുണ്ട് കളിയ്ക്കുന്നു !..ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി സംശയകരം.കേസുമായി ബന്ധപ്പെട്ട സിനിമയിലെ പല താരങ്ങളെയും ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്താണ് പൊലീസ് ചോദിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു ഫോട്ടോ കാണിച്ച് ഇയാളെ അറിയാമോ എന്ന് ചോദിച്ചു എന്ന് മാത്രമാണ് ധര്‍മജന്‍ പറഞ്ഞത് .അതേ സമയം ദിലീപിനെ കുറിച്ചും നാദിര്‍ഷായെ കുറിച്ചും പൊലീസ് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മുന്‍പില്‍ ധര്‍മജന്‍ ഉരുണ്ട് കളിയ്ക്കുകയായിരുന്നു.അമേരിക്കയിലെ പരിപാടി കഴിഞ്ഞിട്ട് വന്നതേയുള്ളൂ എന്നാണ് ധര്‍മജന്‍ പ്രതികരിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷം സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ് ഇരുവരേയും വിളിച്ചതെന്നും കത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.ഇന്നലെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി ഇക്കാര്യം പറഞ്ഞത്.kavya M dileep nadhirshaതരാമെന്ന് വാഗ്ദാനം ചെയ്ത പണത്തിന്റെ കാര്യമായിരുന്നു നാലുതവണയും സംസാരിച്ചതെന്നും സുനി പറഞ്ഞു. ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞു. അഞ്ചു മാസം കൊണ്ട് തന്ന് തീര്‍ത്താല്‍ മതിയെന്നും നാദിര്‍ഷയോടും അപ്പുണ്ണിയോടും പറഞ്ഞിരുന്നുവെന്നും പള്‍സര്‍ സുനില്‍ പറഞ്ഞു. സുനിലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ സുനിയുമൊത്ത് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് നിരവധി തവണ വിളിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് എന്തിനുവേണ്ടി എന്ന ചോദ്യത്തിന് അപ്പുണ്ണി, നാദിര്‍ഷ, ദിലീപ് എന്നിവര്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ആദ്യ ചോദ്യം ചെയ്യലില്‍ നല്‍കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നാദിര്‍ഷയേയും അപ്പുണ്ണിയേയും സുനിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top