എന്റെ പേര് പറഞ്ഞ് അവർ പണപ്പിരിവ് നടത്തി, ആ പണം നേതാക്കളടക്കം തട്ടിയെടുത്തു :കെ.പി.സി.സി സെക്രട്ടറിയ്‌ക്കെതിരെ ധർമ്മജൻ ബോൾഗാട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരിൽ കെ.പി.സി.സി സെക്രട്ടറി വൻ പണപിരിവ് നടത്തിയതായി ധർമ്മജൻ ബോൾഗാട്ടി രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ധർമജൻ ബോൾഗാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ധർമജൻ പറഞ്ഞു.ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്.

തനിക്കെതിരെ ചില നേതാക്കൾ പ്രവർത്തിച്ചു എന്നും പരാതിയിൽ ധർമജൻ പറഞ്ഞു. നേരത്തേ, തന്നെ തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണെന്ന് ധർമജൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ നിന്നും പോലും വോട്ടുകൾ കിട്ടിയില്ല. സംഘടനാപരമായ വീഴ്ച്ചയാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിട്ടുണ്ടെന്നും ധർമജൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.

Top