ഉമ്മന്‍ചാണ്ടി ശരിക്കും പെട്ടു,തെളിവുകളുടെ പെരുമഴ,വിശ്വസ്തര്‍ മൊഴിമാറ്റാനായി സരിതയെ ബന്ധപ്പെട്ടു,ഫോണ്‍ സംഭാഷണങ്ങളും ദൃശ്യവും പുറത്ത് വിട്ട് ചാനലുകള്‍,ബെന്നി ബെഹന്നാന്നും,തമ്പാനൂര്‍ രവിയും,സലിം രാജും കഥാപാത്രങ്ങള്‍.ഇനി ഉമ്മന്‍ചാണ്ടി എന്ത് പറയും.

കൊച്ചി: സോളാർ കേസിൽ സരിത എസ് നായർ കമ്മീഷനു നൽകിയ ഡിജിറ്റൽ തെളിവുകൾ പുറത്ത്. കമ്മീഷനു മുന്നിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങളാണു പുറത്തുവന്നത്. സരിതയുമായും സഹായിയായ വിനുകുമാറുമായും കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതിന്റെ ഓഡിയോയും ദൃശ്യങ്ങളുമാണു പുറത്തുവന്നത്.
കേരള കോൺഗ്രസ് നേതാവും വ്യവസായിയുമായ എബ്രഹാം കലമണ്ണിൽ തെളിവു നശിപ്പിക്കാൻ സമീപിച്ചുവെന്നു ചാനലുകൾ പുറത്തുവിട്ട സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ സരിതയുമായും അഡ്വ. ഫെനി ബാലകൃഷ്ണനുമായും നടത്തിയ സംഭാഷണവും പുറത്തായി. സലിം രാജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണവും ചാനലുകൾ പുറത്തുവിട്ടു. തമ്പാനൂർ രവിയുമായി വിനുകുമാർ നടത്തിയ സംഭാഷണത്തിന്റെയും ശബ്ദരേഖ പുറത്തുവന്നു. എബ്രഹാം കലമണ്ണിലും വിനുകുമാറും തമ്മിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ചാനലുകളിലൂടെ പുറത്തുവിട്ടു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സോളാർ കേസുമായി ബന്ധമുണ്ടെന്ന തരത്തിലാണു തെളിവുകൾ സൂചന നൽകുന്നത്. സോളാർ കമ്മീഷന് മുന്നിൽ സരിത എസ് നായർ ഇന്ന് ഹാജരാക്കിയ സിഡികളിലെ വിവരമാണു ചാനലുകൾ പുറത്തുവിട്ടത്.

സരിതയുടെ സഹായി വിനുവും എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണമാണ് ഒരു സിഡിയിലുള്ളത്. സോളാർ കമ്മീഷന് മൊഴി നൽകിയ ശേഷം സരിത തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിൽ നിലമേലിൽ വച്ചായിരുന്നു സംഭാഷണം. ഇനി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന മൊഴികൾ നൽകരുതെന്ന് എബ്രഹാം കലമണ്ണിൽ സരിതയുടെ സഹായിയോട് ആവശ്യപ്പെടുന്നുണ്ട്. മൂന്ന് സിഡികളും മറ്റു രേഖകളുമാണ് ഇന്ന് സോളാർ കമ്മീഷന് മുന്നിൽ ഹാജരാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായി എബ്രഹാം കലമണ്ണിലിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയെന്ന് സരിത കമ്മീഷന് മൊഴി നൽകിയിരുന്നു. തെളിവ് നശിപ്പിക്കണമെന്ന് എബ്രഹാം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും സരിത കമ്മീഷന് മുന്നിൽ ഹാജരാക്കിയിരുന്നു. എന്നാൽ തെളിവുകൾ സ്വീകരിക്കുന്നതിന് മുമ്പ് നിജസ്ഥിതി പരിശോധിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ഒരു സിഡിയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബെഹന്നാനുമായി 2014 മുതൽ 2016 വരെ നടത്തിയ ടെലഫോൺ സംഭാഷണങ്ങളാണുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് എന്നിവരുമായുള്ള ഫോൺ സംഭാഷണമാണ് മറ്റു സിഡികളിൽ. ഇതാണു പുറത്തുവന്നത്.

കമ്മീഷന് മുന്നിൽ ഇതുവരെ നൽകിയ മൊഴികൾ സാധൂകരിക്കുന്ന തെളിവുകളാണ് സരിത ഇന്ന് ഹാജരാക്കിയത്. ആദ്യ ദിനത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ കോഴ ആരോപണങ്ങൾ ഉന്നയിച്ച സരിത മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന്റെ ബിസിനസ് ബന്ധങ്ങൾ വെളിപ്പെടുത്തിയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായി എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയെന്നും സരിത കമ്മിഷനോട് പറഞ്ഞു. തെളിവ് നശിപ്പിക്കണമെന്ന് എബ്രഹാം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്. എന്നാൽ തെളിവുകൾ സ്വീകരിക്കുന്നതിന് മുമ്പ് നിജസ്ഥിതി പരിശോധിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തനിക്ക് സഹായം ചെയ്‌തെന്ന് വെളിവാക്കുന്ന രേഖയും സരിത പുറത്ത് വിട്ടിരുന്നു. ഇടയാറന്മുള സ്വദേശി ഇ കെ ബാബുരാജിന്റെ റീസർവേയുമായി ബന്ധപ്പെട്ട രേഖയാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രിക്ക് ടീം സോളാറുമായി ബന്ധം വെളിവാക്കുന്ന കൂടുതൽ രേഖകൾ വരും ദിനങ്ങളിൽ പുറത്ത് വിടുമെന്ന് സരിത എസ് നായർ അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകളാണ് ഇന്ന് നൽകിയത്.

സരിതയുടെ സഹായി വിനുവും എബ്രഹാം കലമണ്ണിലും തമ്മിലുള്ള സംഭാഷണമാണ് ആദ്യ സിഡിയിലുള്ളത്. വ്യവസായി എബ്രഹാം കലമണ്ണിൽ സ്വാധീനിക്കാനായി സരിതയുടെ സഹായി വിനുവുമായി നടത്തുന്ന വീഡിയോ ഓഡിയോ രേഖകളാണ് ആദ്യം പുറത്തുവന്നത്. സോളാർ കമ്മീഷനിൽ ഇപ്പോൾ മൊഴി നൽകിയതിലധികം ഒന്നും പറയരുതെന്നാണ് എബ്രഹാം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് താനിത് പറയുന്നതെന്ന് രേഖകളിൽ എബ്രഹാം കലമണ്ണിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ കണ്ട് വരികയാണെന്ന് എബ്രഹാം കലമണ്ണിൽ പറഞ്ഞിരുന്നുവെന്നും സരിത പറഞ്ഞു. നിലമേലിൽ വച്ചാണ് സരിതയെ എബ്രഹാം കലമണ്ണിൽ കണ്ടത്.

സരിതയുടെ സഹായി വിനുവുമായി കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി നടത്തുന്ന ഫോൺ രേഖകളും തുടർന്നു പുറത്തുവന്നു. ഉമ്മൻ ചാണ്ടിക്ക് ആ സ്ഥാനത്തിരിക്കുമ്പോൾ സരിതയെ തള്ളിപ്പറഞ്ഞല്ലേ പറ്റൂവെന്നും തമ്പാനൂർ രവി വിനുവിനോട് പറയുന്നുണ്ട്. കാര്യങ്ങൾ എല്ലാം നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു, പക്ഷേ ഒന്നും നേരേ നടക്കുന്നില്ല, ഒരു വഴി കാണിച്ച് തരണമെന്നാണ് വിനു ആവശ്യപ്പെടുന്നത്. എല്ലാത്തിനും വഴിയുണ്ടാക്കാമെന്നും രവി ഉറപ്പുകൊടുക്കുന്നതും ഓഡിയോയിലുണ്ട്.

പ്രായോഗിക നിലപാട് സ്വീകരിക്കാനാണു സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉപദേശം നൽകുന്നത്. സരിതയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് സരിതയ്ക്ക് ബെന്നി ബഹന്നാൻ ഉറപ്പുനൽകുന്നതും രേഖകളിലുണ്ട്. എല്ലാത്തിനും താന്മാത്രം കുടുങ്ങുമെന്ന് സരിത പറയുമ്പോൾ അങ്ങനെ ഒരിക്കലും സംഭവിക്കല്ലെന്നായിരുന്നു ബെന്നി ബഹന്നാൻ പറയുന്നത്. ശ്രീധരൻ നായരുമായി മുഖ്യമന്ത്രി കാണുന്നതിന്റെ ഡിജിറ്റൽ രേഖകളുണ്ടെന്നത് സരിത പറയുമ്പോൾ ബെന്നി ബഹന്നാൻ ശരി വെക്കുന്നുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ ഇത്രയൊക്കെ ചെയ്ത തനിക്കെന്താണ് തിരിച്ചുകിട്ടിയതെന്ന് സരിത ചോദിക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് ചെയ്തുതന്നില്ലെന്ന് സരിത പറയുമ്പോൾ എല്ലാം ശരിയാക്കാമെന്നും ബെന്നി ബഹന്നാൻ പറയുന്നു.

അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നു. മുഖ്യമന്ത്രി തനിക്കെതിരെ തരം താണ രീതിയിൽ വിശേഷിപ്പിക്കുന്നെന്ന പരാതി സരിത പറയുന്നതും രേഖകളിലുണ്ട്. സർക്കാരിനെ സംരക്ഷിക്കാൻ താനെന്തിന് ഇങ്ങനെ അനുഭവിക്കണമെന്നും സരിത ചോദിക്കുന്നു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാമെന്ന് ബെന്നി ബഹന്നാൻ സരിതയ്ക്ക് ഉറപ്പുനൽകുന്നുണ്ട്.

സലീംരാജ് സരിതയെ മൊഴി പഠിപ്പിക്കുന്ന രേഖകളും ചാനലുകളിലൂടെ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ദുരുപയോഗം ചെയ്‌തെന്ന കേസിൽ സരിതയുടെ മൊഴിയെടുക്കുന്നതിന് തൊട്ടുമുൻപ് സലീം രാജ് ഓരോ ചോദ്യങ്ങളായി പരിചയപ്പെടുത്തി ഉത്തരം പഠിപ്പിക്കുന്നതാണ് ഈ ഫോൺ സംഭാഷണത്തിലുള്ളത്.

എബ്രഹാം കലമണ്ണിലുമായി നടന്ന സംഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ:
എബ്രഹാം കലമണ്ണിൽ: ആ പറഞ്ഞിട്ടാണെന്നു മാത്രം വച്ച് എന്നോടു സംസാരിക്ക്
വിനുകുമാർ: ഓകെ.. അതുമാത്രം അറിഞ്ഞാൽ മതി
എബ്രഹാം: ഒരുകാര്യമാണ്. ഞാൻ അറിഞ്ഞതും പറഞ്ഞതും, അവിടുന്ന് കാശു പോയിട്ടുണ്ട്. അതു നിങ്ങളുടെ കയ്യിൽ വന്നിട്ടുണ്ടാകില്ല.
വിനു: വന്നിട്ടില്ല സാറേ. വന്നിട്ടുണ്ടെങ്കിൽ ഇതിനുവേണ്ടി ഇറങ്ങേണ്ട കാര്യമില്ലല്ലോ.
എബ്രഹാം: ഓകെ. അപ്പോ അത് ആയിക്കോട്ടെ. ഒന്ന്, എങ്കിൽ ന്യായമായിട്ട് ഒരു ലിമിറ്റഡ് വേ, അതായത്., ഇതിൽ വച്ച് അവസാനിപ്പിക്കണം. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നാണ് അവർ പറയുന്നത്.
വിനു: പറയേണ്ടതു പറഞ്ഞു കഴിഞ്ഞിട്ടില്ല സാറേ. ഇനിയും ഒത്തിരി കാര്യങ്ങളുണ്ട്. മെയ്‌നായിട്ടുള്ള ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതാണു പറഞ്ഞു വരുന്നത്. ജനങ്ങൾക്കറിയാം.
എബ്രഹാം: ന്യായമായിട്ടാണെങ്കിൽ നമുക്ക് ഇതങ്ങു തീർക്കാം. നിങ്ങൾക്കും അതങ്ങു തീർന്നു പോട്ടെ. വെറുതെ നമ്മൾ ഒരു മുഖ്യമന്ത്രി; ഇപ്പോ ശ്രീധരൻ നായരോടു ഞാൻ പറഞ്ഞു., ശരിയാണ് കാശു കൊടുത്തത് പുള്ളി പറഞ്ഞിട്ടാ. ഏതായാലും സംഭവിച്ചു. നാണം കെടാനുള്ളത് നാണംകെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞു. എങ്കിലും ഇനിയും പ്രശ്‌നങ്ങളിലേക്ക്
വിനു: നമുക്കു പല പ്രശ്‌നങ്ങളാണ്. വെറുതെ പറയുന്നതല്ലാതെ അവർ, അതുപോട്ടെ. ഞാനൊന്നും പറയുന്നില്ല. ഓകെ. ഞാൻ സംസാരിക്കാം.
എബ്രഹാം: കണ്ടിട്ടു പറഞ്ഞാൽ തീർക്കാനാണെങ്കിൽ ഞാൻ തീർക്കാം. ആദ്യം നിങ്ങൾ പറയണം.

Top