കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്. ഓണത്തിനു ശേഷം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 50 ദിവസത്തിലധികമായി ജയിലില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്നലെ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തിയിരുന്നു.ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷന്‍ ഹാജരാക്കിയത്. കാവ്യയുടെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് മൊഴിയും നല്‍കിയിരുന്നു.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ പോലീസുകാരന്റെ ഫോണില്‍ നിന്ന് ദിലീപുമായി ബന്ധപ്പെട്ടിരുന്നെന്നും, പിടിയാലാകുന്നതിനു മുമ്പ് ലക്ഷ്യയില്‍ എത്തി കാവ്യയെ കണ്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.