കൊച്ചി : നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയില്‍ മുഖ്യപ്രതിയായ ദിലീപി കാളയാനാ രാമൻ തന്നെ .ദിലീപ് മഞജുവിനെയും കാവ്യയെയും ചതിക്കുകയായിരുന്നു. ഇവരെ മറച്ചു വെച്ച ഒരു വിവാഹവും ദിലീപിന്റെ ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിവാഹത്തെക്കുറിച്ച് ദിലീപുമായി അടുപ്പമുള്ളവരില്‍ നിന്ന് പോലീസ് ചോദിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ തന്റെ മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നടനും മിമിക്രി താരവുമായ അബി.
ഇങ്ങനെയൊക്കെ നുണ വന്നാല്‍ മാധ്യമങ്ങളെ ആരും വിശ്വസിക്കാതെ പോകും. അടിസ്ഥാന രഹിതമാണ് ഈ ചാനലുകള്‍ നല്‍കിയ വാര്‍ത്ത. ഇദ്ദേഹം കല്യാണം കഴിച്ചു എന്നുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്. എന്ന് കരുതി ഞാന്‍ സാക്ഷിയോ ആ കല്യാണം എവിടെ നടന്നുവെന്നതോ എനിക്ക് അറിയില്ല. ഇപ്പോള്‍ വാര്‍ത്തയില്‍ പറഞ്ഞപ്പോഴാണ് ദേശത്തെ രജിസ്റ്റര്‍ ഓഫീസിലാണെന്ന് അറിഞ്ഞില്ല.ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഒരു ഘട്ടത്തിലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അബി പ്രതികരിച്ചു. ദിലീപ് ആദ്യവിവാഹം കഴിച്ചതായി പറഞ്ഞ് കേട്ട അറിവ് എനിക്കുണ്ട്. അത് പ്രേമിച്ച പെണ്ണിനെയാണെന്നും അറിയാം. അതിന് ശേഷം അത് ഡിവോഴ്സ് ആയോ സാക്ഷി ആരൊക്കെയാണ് എന്നൊന്നും അറിയില്ല. ദിലീപ് എന്റെ ട്രൂപ്പില്‍ വന്ന സമയത്തെ അറിവും അടുപ്പവുമാണ് ഉണ്ടായിരുന്നത്.
ദിലീപിന്റെ കൂട്ടുകാരില്‍ നിന്നാണ് ഈ വിവാഹത്തെക്കുറിച്ച് കേട്ടത്. അന്ന് ആരൊക്കെയോ പുള്ളിയെ കൊണ്ടുപോയി കല്യാണം കഴിപ്പിച്ചെന്നും രജിസ്റ്റര്‍ ചെയ്തൊന്നുമൊക്കെ കേട്ടിട്ടുണ്ട്. അത് അന്നത്തെ കാലഘട്ടത്തിലുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് പുതിയ കാര്യവുമല്ല. അവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ പ്രണയം ആയിരുന്നുവെന്നും കേട്ടിരുന്നതായി അബി പറയുന്നു.
മലയാളക്കര എക്കാലവും ഓര്‍ത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളില്‍ ഒന്നാണ് കല്യാണ രാമന്‍. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം അതിന്റെ നര്‍മ്മ രംഗങ്ങള്‍കൊണ്ട് ഇന്ന് പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ തന്നെ കല്യാണരാമനും ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കല്യാണ രാമന്‍ സിനിമയും ദിലീപിന്റെ ജീവിതവും തമ്മിലെന്ത് ബന്ധമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് സ്വാഭാവികം മാത്രം. കോമഡിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പ്രമേയം ഏറെ ഗൗരവമേറിയതാണ്. ആ പ്രമേയത്തെ ചെറിയ തിരുത്തലുകളോടെ ദിലീപിന്റെ അടുത്ത കാലത്തെ ജീവിതത്തിലേക്ക് മാറ്റിയാല്‍ ഒട്ടേറെ സാമ്യതകള്‍ നമുക്ക് കാണാന്‍ സാധിക്കും. കല്യാണ രാമന്‍ ചില വിശ്വാസങ്ങളെ പ്രണയം കൊണ്ട് തോല്‍പിക്കുന്ന കഥയാണ് പറയുന്നത്. ഇവിടേയും അതെല്ലാം കാണാന്‍ സാധിക്കുമെന്നത് തന്നെയാണ് പ്രധാന സാമവ്യവും.
തുടക്കം തന്നെ തിരക്കഥയെ ചില തിരുത്തലുകളോടെ സമീപിക്കാം. കല്യാണരാമനില്‍ നായകന്റെ കുടുംബത്തിന്‍ ഒരു ദോഷമുണ്ട്, ആ കുടുംബത്തില്‍ സ്ത്രീകള്‍ വാഴില്ല. ആ കുടുംബത്തിലെ സ്ത്രീകളെല്ലാവരും അകലാമരണമടയുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ നായകനല്ല നായികയ്ക്കാണ് പ്രശ്‌നമെന്ന് മാത്രം.കാവ്യയും ദിലീപും വിവാഹിതരായതിന് ശേഷമാണ് ദിലീപിന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറയുന്നത്. ദിലീപിന്റെ സിനിമകളുടെ പരാജയവും പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തതും ഒടുവിലെ പോലീസ് കേസും ഇതിനെ സാധൂകരിക്കാന്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.സ്ത്രീകള്‍ വാഴാത്ത കുടുംബമാണ് കല്യാണരാമനിലെ നായകന്‍ രാമന്‍ കുട്ടിയുടേതെങ്കില്‍ സോഷ്യല്‍ മീഡിയ ഇവിടെ വിരല്‍ ചൂണ്ടുന്നത് ദിലീപിന്റെ ഭാര്യ കാവ്യ മാധവനിലേക്കാണ്. കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമാണ് ദിലീപിന്റെ തിരിച്ചടികള്‍ എന്നത് മാത്രമല്ല കാരണം.വിവാഹ ശേഷം ദിലീപിന് നേരിട്ട തിരിച്ചടികള്‍ മാത്രം എണ്ണി പറഞ്ഞ് കാവ്യയെ കുറ്റപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ തയാറല്ല. ഇതിന് പിന്‍ബലമായി കാവ്യയുടെ ആദ്യ ഭര്‍ത്താവിന്റെ ജീവിതവും ഇവര്‍ ഇതോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നു. കാവ്യയില്‍ നിന്ന് നിശാല്‍ ചന്ദ്ര രക്ഷപെടുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.