
കൊച്ചി: ഉറ്റസുഹൃത്തിന്റെ വിയോഗത്തില്‍ വേദനിച്ച് നടന്‍ ദിലീപും. അന്തരിച്ച പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ അബിയുടെ വീട്ടില്‍ ആശ്വാസവുമായി നടന്‍ ദിലീപ്. അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ദിലീപ് എത്തിയത്.
ദിലീപ് വീട്ടിലെത്തിയപ്പോള്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു ഷെയിന്‍ നിഗം. അബിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല ഷെയിനും സഹോദരങ്ങളും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഉറ്റസുഹൃത്തുക്കളായിരുന്ന ദിലീപും അബിയും മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തിയത്. ഒരുകാലത്ത് തരംഗമായിരുന്നു അബി-ദിലീപ്-നാദിര്‍ഷ സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്ബത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.