മണ്ടനാണെന്ന് വിചാരിച്ചോ…?. ഞാന്‍ ബിഎ പാസായ ഒരാളാണ്; റെസ്‌പെക്ട് ചെയ്യൂ…  അവതാരകയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

കൊച്ചി: പഠിക്കാന്‍ മോശമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന്റെ ഫാന്‍സ് മീറ്റായിരുന്നു വേദി.

പഠിക്കാന്‍ പിന്നിലായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്റെ എസ്എസ്എല്‍സി മാര്‍ക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്. ‘എസ്എസ്എല്‍സിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷന്‍ ഒന്നുമല്ല. എനിക്ക് എസ്എസ്എല്‍സിക്ക് 419 മാര്‍ക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…?. ഞാന്‍ ബിഎ പാസായ ഒരാളാണ്. റെസ്‌പെക്ട് ചെയ്യൂ… കുറച്ചൊക്കെ മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണെന്നും’തമാശ രൂപത്തില്‍ ദിലീപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top