കൊച്ചി:ദീലീപ് അഡ്വ.രാംകുമാറിനെ മാറ്റി.. ബി. രാമന്‍പിള്ളയാണ് പുതിയ അഭിഭാഷകന്‍ …… കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ പുതിയ ജാമ്യാപേക്ഷയുമായി ദിലീപിനുവേണ്ടി പുതിയ വക്കീൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന ആവശ്യമായിരിക്കും ദിലീപ് കോടതിയില്‍ ഉന്നയിക്കുക.അപ്പുണ്ണി അടക്കം ദിലീപിന്റെ അടുപ്പക്കാരായ ചിലരെക്കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന് ജാമ്യം നല്‍കരുതെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ അപ്പുണ്ണി ഹാജരാകുകയും മറ്റുള്ളവരെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പ്രതിയുടെ അഭിഭാഷകര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
ദിലീപിന് ജാമ്യം അനുവദിക്കുന്നത് തടഞ്ഞു കൊണ്ടുള്ള പോലീസിന്റെ രണ്ട് വാദങ്ങൾ അപ്രസക്തമായതോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.അതേസമയം കേസ് വാദിക്കുന്നതിൽ നിന്ന് അഭിഭാഷകനെ മാറ്റാൻ ദിലീപ് ആലോചിക്കുന്നതായി മനോരമ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ പോകുന്നതിലും നല്ലത് ഹൈക്കോടതിയിൽ തന്നെ പോകുന്നതാണെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചതായി വിവരങ്ങളുണ്ട്.എന്നാൽ പ്രോസിക്യൂഷൻറെ ഈ രണ്ട് വാദങ്ങളും അപ്രസക്തമായിരിക്കുകയാണ്. ഇതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നത്.
നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകൻ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ മൊഴി നൽകിയിട്ടുണ്ട്.അപ്പുണ്ണി ഹാജരായി.ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ അപ്പുണ്ണിയോട് മൊഴി നൽകുന്നതിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇയാൾ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകി. ഇനി ദിലീപിന്റെ ജാമ്യ ഹർജിയെ എതിർക്കാൻ പ്രോസിക്യൂഷന് കടുത്ത ശ്രമം തന്നെ വേണ്ടിവരും. പുതിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ നിർണായകമാകുമെന്നാണ് സൂചന.അതേസമയം ദിലീപ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് സൂചനകൾ. നിലവിലെ സാഹചര്യത്തിൽ സ്ത്രീപീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന ഉദേശത്തെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനിച്ചത്.
അഭിഭാഷകനെ മാറ്റുന്നു
നേരത്തെ മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദലീപിന് ജാമ്യം ലഭിക്കാതിരിക്കുന്നതിന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയായിരുന്നു പ്രോസിക്യൂന്റെ വാദത്തെ ബലപ്പെടുത്തിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ എന്തു തെളിവുകള്‍ ഹാജരാക്കുമെന്നതും എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.