കാവ്യയും അമ്മയും കേസില്‍ പ്രതിയാകുന്നു ;ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റെന്നു പോലീസ്

കൊച്ചി: കാവ്യയെയും അമ്മയെയും കേസില്‍ പ്രതിയാക്കാന്‍ പോലീസിന്റെ കൈയില്‍ തെളിവുകള്‍.കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചുണ്ട്. ഉടന്‍ എത്തിയില്ലെങ്കില്‍ കാവ്യയേയും അമ്മ ശ്യമാളയേയും അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.ദിലീപിന്റെ ആലുവയിലെ വീട്ടില്‍ കാവ്യാ മാധവന്‍ ഇല്ല. വെണ്ണലയിലെ വില്ലയിലും കാവ്യയില്ലെന്നാണ് സൂചന. അതിനിടെ കാവ്യ ദുബായില്‍ പോയെന്ന പ്രചരണം കൊച്ചിയില്‍ സജീവമാണ്. ഇത് സ്ഥിരീകരിക്കാന്‍ പൊലീസും തയ്യാറാകുന്നില്ല. അതിനിടെ വിദേശത്തേക്ക് കാവ്യ കടക്കാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാവ്യ ആരുമായും ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇതും കാവ്യയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമാക്കുകയാണ്. കാവ്യയുടെ അമ്മ ശ്യാമളാ മാധവനേയും കേസില്‍ പൊലീസ് സംശയിക്കുന്നുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ പങ്കാളിത്തം ആദ്യം മുതല്‍ക്കേ തന്നെ സംശയിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ തന്നതെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയതില്‍ നിന്നാണ് തുടക്കം. പിന്നീട് ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഈ മാഡം കാവ്യ മാധവനോ അമ്മ ശ്യാമളയോ ആണെന്നും പോലീസ് സംശയിച്ചു. എന്നാല്‍ അത്തരമൊരു മാഡമേ ഇല്ലെന്നാണ് പോലീസിപ്പോള്‍ പറയുന്നത്. അതേസമയം ഗൂഢാലോചനയെക്കുറിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും നേരത്തെ അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനേയും അമ്മ ശ്യാമളയേയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.kavya mother -temple

ഗൂഢാലോചന സംബന്ധിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും അറിവുണ്ടോ എന്നത് മാത്രമല്ല, ഏതെങ്കിലും വിധത്തില്‍ പങ്കാളിത്തം ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. പള്‍സര്‍ സുനി കാവ്യയുടെ കടയിലെത്തിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.ആലുവയിലെ ദിലീപിന്റെ വീടും പൂട്ടി എല്ലാവരും അവിടം വിട്ടു. ദീലപിന്റെ മകള്‍ മീനാക്ഷിയെ സ്കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നാണ് സൂചന. അമ്മയായ മഞ്ജുവാര്യരുടെ ഇടപെടലും ഇതിന് പിന്നിലുണ്ട്. സിനിമാ ലോകത്തെ ദിലീപിന്റേയും മഞ്ജുവിന്റേയും സുഹൃത്തുക്കളെല്ലാം മീനാക്ഷിക്ക് എല്ലാ വിധ പിന്തുണയുമായുണ്ട്. എന്നാല്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ മകളുമായി ബന്ധപ്പെടുന്നില്ലെന്നാണ് സൂചന. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആലുവയിലെ വീട്ടിലായിരുന്നു കാവ്യയുടെ താമസം. പിന്നീട് അജ്ഞാത കാരണത്താല്‍ വെണ്ണലയിലെ വീട്ടിലേക്ക് മാറി. ഇതിന് പിന്നാലെ ഇത്രയും വിവാദമുണ്ടായിട്ടും കാവ്യ ആലുവ വീട്ടിലെത്തിയില്ലെന്നതാണ് വസ്തുത.
കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചുണ്ട്. ഉടന്‍ എത്തിയില്ലെങ്കില്‍ കാവ്യയേയും അമ്മ ശ്യമാളയേയും അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് കൂടി കിട്ടയ ശേഷം കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാനാണ് നീക്കം.ആലുവയിലെ ദിലീപിന്റെ വീട്ടിന് മുന്നില്‍ പൊലീസ് കാവലുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. പൊലീസ് എത്തിയതോടെ വീട്ടുകാര്‍ക്ക് സ്വാതന്ത്ര്യം നഷ്ടമായി. ഈ സാഹചര്യത്തിലാണ് വീട് പൂട്ടി മറ്റ് ബന്ധുക്കളുടെ അടുത്തേക്ക് ദിലീപിന്റെ അമ്മ ഉള്‍പ്പെടുയള്ളവര്‍ മാറിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ മാര്‍ച്ച്‌ ഇവിടെയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. ഇത് കുടുംബക്കേരേയും അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top