വമ്പൻ ട്വിസ്റ്റ്. ഒന്നും കെട്ടിച്ചമച്ചതല്ല, ദിലീപ് പറഞ്ഞത് തന്നെ ; ദിലീപിന്റെ ശബ്ദരേഖ പുറത്ത്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന ദിലീപിന്റെ ശബ്ദരേഖ പുറത്ത്. ബാലചന്ദ്രകുമാർ ആണ് ദിലീപിന്റെതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തു വിട്ടത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്ന് ശബ്ദരേഖയിൽ പറയുന്നത്.

ദിലീപ് അനുജൻ അനൂപിന് നിർദ്ദേശം നൽകുന്നതാണ് ശബ്ദരേഖ യിലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കെതിരായ പീഡനപരാതിക്കു പിന്നിൽ ദിലീപെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. പീഡന പരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി രേഖമൂലം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു ശേഷം ദിലീപിന്റെ അഭിഭാഷകന്‍ അധികവാദങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അത് രേഖമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന മറുപടി കോടതിയില്‍ ഇന്ന് ഫയല്‍ ചെയ്തത്.

തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി.ഗോപിനാഥാണ് കേസില്‍ വിധി പറയുക. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപെട്ടിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Top