ബുക്കാറസ്റ്റ്: കാമറൂണ്‍ ഫുട്‌ബോള്‍ താരം പാട്രിക് എകംഗ് (26) കളിക്കളത്തോട് വിടപറഞ്ഞു. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനെയുമായുള്ള കളിക്കിടെ താരം കുഴഞ്ഞു വീഴുകയായിരുന്നു.
മിഡില്‍ഫീല്‍ഡറായ എകംഗ് 63 ആം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങി ഏഴു മിനുട്ടിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് കാമറൂണിനു വേണ്ടി എകംഗ് പന്തുരുട്ടി തുടങ്ങിയത്. മുമ്പ് സ്പാനിഷ് ക്ലബായ കോര്‍ഡോബയ്ക്കായും കളിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കാമറൂണില്‍ നേരത്തെയും കളിക്കളങ്ങളില്‍ താരങ്ങളുടെ ജീവന്‍ പൊലിഞ്ഞിരുന്നു. 2000ല്‍ സൗഹൃദ മത്സരത്തിനിടെ കറ്റാലിന്‍ ഹല്‍ദാന്‍ എന്ന താരം മരിച്ചിരുന്നു. 2003ല്‍ കോണ്‍ഫഡറേഷന്‍ കപ്പിനിടെ മാര്‍ക്ക് വിവിയന്‍ ഫോയും സമാന തരത്തില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.