സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ പറയാന്‍ മമ്മൂട്ടി എത്തുന്നു; ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍

ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഒട്ടനവധി പ്രത്യേകതകളുള്ള ചിത്രമാണിത്. ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ കഥയാണ് സിനിമ പറയുന്നത്. പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ക്രൈസ്തവ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്ത തലത്തിലുള്ള ആണ്‍ പെണ്‍ ബന്ധങ്ങളെ കുറിച്ചാണ് കഥ. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ ജീവിതവും ആ ജീവിതം സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്ന ചലനങ്ങളും സിനിമ കൈകാര്യം ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത്. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ചിത്രം നേടിയിരുന്നു. കൂടാതെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഔസേപ്പച്ചന് ലഭിച്ചതും ഒരേ കടലിലെ സംഗീതത്തിനായിരുന്നു.

Top