കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് വിവാഹമോചനം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ചൂട് കൂടുതലുള്ള രാജ്യങ്ങളിലാണ് വിവാഹമോചനം ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്നത്. കുവൈത്ത് സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം തലവന്‍ ഡോ. ഖാദര്‍ അല്‍ ബാറൗന്‍റെ പഠന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശങ്ങളുള്ളത്.
ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 5641 പേര്‍ വിവാഹമോചനം നേടിയതായാണ് ഒൗദ്യോഗിക കണക്കുകള്‍ പറയുന്നത്. ചൂടുകാലത്ത് മനുഷ്യന്‍ വികാരങ്ങള്‍ക്കു കൂടുതല്‍ അടിമപ്പെടും, പ്രതികരിക്കാനുള്ള ത്വര വര്‍ധിക്കും.
ഇത് കുടുംബബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അല്‍ ബാറൗന്‍ ചൂണ്ടിക്കാട്ടുന്നത്. മഞ്ഞു കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാതാകുകയും ചൂടുകാലത്തു കുറ്റകൃത്യങ്ങളില്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്യുന്ന യുഎസ് ഇതിന് വലിയ ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ ചൂട് ഗള്‍ഫ് രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങളില്‍ വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.