ഈ ദമ്പതികള്‍ വിവാഹമോചനം ചെയ്തിട്ട് 50 വര്‍ഷം തികയുന്നു. എന്നാല്‍, വീണ്ടും ഒന്നിക്കാനാണ് ഇവരുടെ തീരുമാനം. അടുത്താഴ്ച ദമ്പതികള്‍ വീണ്ടും വിവാഹിതരാകും. ഹരോള്‍ഡ് ഹോളണ്ടും, ലില്ലെയ്ന്‍ ബര്‍നെസും അവരുടെ കൗമാരക്കാലത്താണ് വിവാഹിതരായത്. ഇവര്‍ക്ക് അഞ്ച് കുട്ടികളുമുണ്ട്. എന്നാല്‍, 12 വര്‍ഷം മാത്രമേ ഇവര്‍ക്ക് വിവാഹിത ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചുള്ളൂ. 1968 ലാണ് ദമ്പതികള്‍ വിവാഹമോചനം നേടുന്നത്. വേര്‍പിരിഞ്ഞ് ഇന്നേക്ക് 50 വര്‍ഷം പിന്നിടുന്നു. എന്നിട്ടും ഇവരുടെ പ്രണയം മനസ്സില്‍ നിന്നും മരിച്ചില്ല. ഹോളണ്ടിന് 83 ഉം ബര്‍നെസിന് 79 ഉം വയസായിരിക്കുകയാണ്. ഇവരുടെ സ്‌നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ച് പറയുന്നത് സ്വന്തം പേരക്കിടാവ് തന്നെയാണ്. ഇവരുടെ സ്‌നേഹം സത്യമാണ് അതൊരിക്കലും മരിക്കില്ലെന്ന് പേരക്കിടാവായ ജോഷ്വാ ഹോളണ്ട്(34) പറയുന്നു. ഇപ്പോഴും അവര്‍ കൗമാരത്തിലാണെന്നേ തോന്നുകയുള്ളൂവെന്നും ജോഷ്വാ പറഞ്ഞു. വിവാഹമോചനത്തിനുശേഷം ഇരുവരും മറ്റൊരു വിവാഹം ചെയ്തിരുന്നു. എന്നാല്‍, അവരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ അവരുടെ കൂടെ ജീവിക്കാനോ രണ്ടുപേര്‍ക്കും സാധിച്ചിട്ടില്ല. ഇവര്‍ വിവാഹം ചെയ്ത രണ്ടുപേരും 2015 ഓടെ മരിക്കുകയും ചെയ്തു. മക്കളെല്ലാം ബിസിനസ് നോക്കി നടത്തുന്ന നിലയിലായിരിക്കുന്നു. ഇപ്പോഴാണ് വീണ്ടും ഒന്നിക്കാനുള്ള സമയമെന്ന് അവര്‍ തോന്നിക്കാണും. ഇടയ്ക്ക് ഹോളണ്ട് ബര്‍നസിനെ കാണാന്‍ വീട്ടില്‍ വരും. ഒന്നിച്ച് മക്കള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കും. ഒരു ദിവസം ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഹോളണ്ട് സന്തോഷകരമായ കാര്യം പറയുന്നത്. തങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഒന്നിക്കാനുള്ള അവസരം ഒരിക്കല്‍ കൂടി നിങ്ങള്‍ തരണമെന്ന് ഹോളണ്ട പറഞ്ഞു. മക്കള്‍ക്കും പേരക്കിടാക്കള്‍ക്കും മുന്നിലിരുന്ന് അവര്‍ മനസ്സു തുറന്നു. പരസ്പരം അവര്‍ തെറ്റുകുറ്റങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും വിവാഹത്തിന് പങ്കുചേരാന്‍ പേരക്കിടാങ്ങള്‍ക്കും അവസരം ലഭിക്കുകയാണ്.
വിവാഹമോചനം ചെയ്ത് 50 വര്‍ഷം പൂര്‍ത്തിയായി: അടുത്താഴ്ച ഈ ദമ്പതികള്‍ വീണ്ടും വിവാഹിതരാകുന്നു
Tags: divorce