കൊട്ടിയൂര്‍ പീഡന കേസില്‍ കുഞ്ഞിന്റെ അച്ഛന്‍ റോബിന്‍ തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്; കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം

കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ അച്ഛന്‍ വികാരി റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഇത് കേസില്‍ വൈദികനെതിരെ ശക്തമായ തെളിവാകും. പ്രതി കൊട്ടിയൂര്‍ സെന്‍ സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരുന്ന സമയത്ത് പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കേരളം ഞെട്ടിയ പീഡനക്കേസില്‍ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാന്‍ കഴിയില്ലെന്നാണ് ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ വ്യക്തമാകുന്നത്. വൈദികനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ സഭാ നേതൃത്വത്തില്‍നിന്ന് കൊണ്ടുപിടിച്ചു നടന്നിരുന്നതാണ്. പ്രതിയെ രക്ഷിക്കാന്‍ വൈത്തിരി അനാഥാലയത്തില്‍നിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങള്‍ക്കും ഡിഎന്‍എ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസില്‍ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വന്തം അച്ഛന്റെ തലയില്‍ പിതൃത്വം കെട്ടിയേല്‍പ്പിക്കാനുള്ള തന്ത്രങ്ങളും ഫാ. റോബിന്‍ പയറ്റിയിരുന്നു. ഇതിനായി പെണ്‍കുട്ടിയുടെ പിതാവിന് റോബിന്‍ പണം വാഗ്ദാനം ചെയ്യുകയുണ്ടായി.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം ചുമതപ്പെട്ട വൈദികന്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അറസ്റ്റിലായതിനു പിന്നാലെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. റോബിനെ വൈദിക വൃത്തിയില്‍നിന്ന് നീക്കം ചെയ്തിരിക്കുകയാണ് മാനന്തവാടി രൂപത.

Top