നിങ്ങൾ സുരക്ഷിതരാണോ എന്നറിയാന്‍ ടെസ്റ്റുമായി ഫേസ്ബുക്ക് പേജുകള്‍; നിര്‍ദോഷമായ കളിപ്പിക്കലെന്ന് റിപ്പോര്‍ട്ട്

ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു നിര്‍ദോഷമായ കളിപ്പിക്കല്‍ ഫേസ്ബുക്കില്‍ വ്യാപകമാകുന്നു. ഫേസ്ബുക്കില്‍ ബിഎഫ്എഫ് എന്ന് അടിച്ചാല്‍ നിങ്ങളുടെ ഫേസ്ബുക്ക് സുരക്ഷിതമാണോ എന്ന് പരിശോധിച്ചറിയാം എന്നതാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. എന്നാല്‍ പേജ് റീച്ച് കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെങ്കിലും ഇത് തിരിച്ചറിയാതെ ആയിരക്കണക്കിന് ആളുകളാണ് ചില പേജുകളിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ ബിഎഫ്എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറുകളിലൊന്നായ ടെക്സ്റ്റ് ഡിലൈറ്റാണിത്. ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താല്‍ പച്ച നിറത്തില്‍ ആ ടെക്സ്റ്റ് പ്രത്യക്ഷപ്പെടും. പച്ച നിറത്തില്‍ കമന്റ് പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ അക്കൗണ്ട് സെയ്ഫ് ആണെന്നാണ് ചില പേജുകള്‍ പ്രചരിപ്പിച്ചത്. കണ്‍ഗ്രാജുലേഷന്‍, ഉമ്മ എന്നും അഭിനന്ദനം എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ടെക്സ്റ്റ് കളര്‍ മാറുകയും ചെറിയ ലവ് ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് പോലുള്ള അതേ ഫീച്ചറാണ് ഈ ബിഎഫ്എഫും. Best Friend Forever എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഇത് തിരിച്ചറിയാതെ പറ്റിക്കപ്പെട്ടിരിക്കുകയാണ് ഒട്ടുമിക്ക ഫേസ്ബുക്ക് ഉപയോക്താക്കളും. ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളും പതിനായിരങ്ങളുമാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും പറ്റിക്കപ്പെടുകയും ചെയ്തത്. ആഗോള തലത്തില്‍ തന്നെ പ്രചരിച്ചൊരു വ്യാജ വാര്‍ത്തയാണ് ബിഎഫ്എഫ് എന്ന് കമന്റ് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാമെന്നത്.

‘മാര്‍ക്ക് സുക്കന്‍ബര്‍ഗ് കണ്ടെത്തിയ വാക്കാണ് BFF. ഫേസ്ബുക്കിലെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്നറിയാന്‍ കമന്റ് ബോക്സില്‍ ഇത് ടൈപ്പ് ചെയ്യുക, പച്ച നിറത്തില്‍ കാണപ്പെട്ടാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്. അല്ലായെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാസ്വേഡ് ഉടന്‍ മാറ്റുക, അല്ലെങ്കില്‍ അത് ഹാക്ക് ചെയ്യപ്പെടാം’ എന്നതായിരുന്നു, സന്ദേശം.

Top